Latest NewsLife StyleFood & CookeryHealth & Fitness

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ദ്ധിപ്പിക്കും

ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുമുണ്ട്.

എരിവും മസാലയുമുള്ള ഭക്ഷണങ്ങളാണ് ദേഷ്യം പിടിയ്ക്കാനുള്ള പ്രധാന കാരണം. പ്രത്യേകിച്ചു സ്‌ട്രെസ്സ് അനുഭവപ്പെടുന്ന സമയത്തു ഇത്തരം ഭക്ഷണം കഴിയ്‌ക്കുമ്പോള്‍ ഇവ ദഹിയ്‌ക്കാന്‍ ബുദ്ധിമുട്ടുമാണ്‌. ഇവ നമ്മുടെ ശരീരത്തില്‍ ചൂടുണ്ടാക്കുകയും ദേഷ്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.അതുപോലെ ട്രാന്‍സ്‌ഫാറ്റ്‌ അടങ്ങിയ ഭക്ഷണങ്ങള്‍ ദേഷ്യം വരുത്താന്‍ കാരണമാണ്. ഇവ ശരീരം ബാലന്‍സ്‌ ചെയ്‌തു നിര്‍ത്തുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ്‌ സന്തുലനത്തെ ദോഷകരമായി ബാധിയ്ക്കുന്നു. ച്യൂയിംഗ്‌ ഗം, കൃത്രിമമധുരങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ സ്‌ട്രെസ്‌ സംബന്ധമായ ദഹനപ്രശ്‌നങ്ങള്‍ വരുത്തും. ഇത്‌ നമ്മളില്‍ അസ്വസ്ഥതയും ദേഷ്യവും ഉണ്ടാക്കും.

കഫീന്‍ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ ബാധിയ്ക്കുന്നവയാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിയ്ക്കുകയും ദേഷ്യം വര്‍ദ്ധിപ്പിയ്‌ക്കുകയും ചെയ്യും. ചിപ്‌സ്‌, പിസ്ത, കുക്കീസ്‌ തുടങ്ങിയ റിഫൈന്‍ഡ്‌, പ്രോസസ്‌ഡ്‌ ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിയ്‌ക്കും. ഇത്‌ നമ്മുടെ മൂഡുമാറ്റവും ഇതിലൂടെ ദേഷ്യവും വരുത്തും. മറ്റൊരു പ്രധാന വില്ലനാണ് മദ്യം. ഇതിന്റെ അമിതമായ ഉപയോഗം തലച്ചോറിനെ ബാധിയ്ക്കുകയും തലച്ചോറിന്റെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കുകയും ചെയ്യും. ഇതുമൂലം ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button