KeralaLatest NewsNews

പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ അറസ്റ്റ്

കോട്ടയം: കോട്ടയം പ്രസ് ക്ലബില്‍ നാടീകയ സംഭവങ്ങള്‍. വാര്‍ത്താ സമ്മേളനത്തിനായി പ്രസ് ക്ലബിലെത്തിയാളെ പോലീസ് പിടികൂടി. ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത് കൊലപാതക കേസില്‍ ദൃക്‌സാക്ഷിയാണെന്നായിരുന്നു. വൈക്കം സ്വദേശി എം.കെ.സിബി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒട്ടനവധി കേസുകളില്‍ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ഇയാള്‍ വാര്‍ത്താ സമ്മേളനത്തിന് വന്നത്. കോയമ്പത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് താനും സുഹൃത്തും ചേര്‍ന്ന് വാച്ച് കച്ചവടക്കാരനെ കൊന്നുവെന്നു ഇയാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനു പുറമെ വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണ് താനെന്നും സെക്‌സ് റാക്കറ്റുമായും തനിക്ക് ബന്ധമുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. വെസ്റ്റ് സിഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം വാര്‍ത്താസമ്മേളനം അവസാനിക്കുന്നതിനു മുമ്പേ ഇയാളെ പിടികൂടി.

വൈക്കം പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐയ്ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നു ഇയാള്‍ ആരോപിച്ചു. നാളെ കോടതിയില്‍
ഹാജരായി തനിക്കറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അതിന് മുന്‍പ് മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കാനാണ് എത്തിയതെന്നുമാണ് ഇയാള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button