KeralaLatest NewsNews

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സംഘര്‍ഷം

തൃശൂര്‍: ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വിശ്വാസികളും മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ സംഘര്‍ഷം.

ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഭക്തരും ക്ഷേത്ര സമിതിയും കോടതിയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കല്‍ നീണ്ടത്. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഈ പ്രശ്‌നം. മാത്രമല്ല, ഹൈക്കോടതിയുടെ അനുമതിയോടെയാണ് ക്ഷേത്രം ഏറ്റെടുത്തതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ നിലപാട്.

നിലവില്‍ ക്ഷേത്ര ഭരണാധികാരം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിച്ചുവരുന്ന ഭരണസമിതിക്കാണ്. ഇവരുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേട് ആരോപിച്ചാണ് മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം തനെന്‍ തുടങ്ങിയത്. ഭണ്ഡാരം, ലോക്കറുകള്‍ എന്നിവ നേരത്തെ തന്നെ ദേവസ്വം അധികൃതര്‍ സീല്‍ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button