Latest NewsNews Story

മലയാളികൾ കണ്ടുപഠിക്കേണ്ട വലിയ പാഠം ; ട്രാഫിക് നിയങ്ങൾ പാലിക്കൂ ജീവിതം സുരക്ഷിതമാക്കൂ ;വീഡിയോ കാണാം

ഇന്ത്യയിൽ റോഡപകടങ്ങൾ ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ ഏകദേശം 100 കണക്കിനാളുകൾ മരണപ്പെടുന്നത്. അതിലധികം പേർക്കും മാരാകമായി പരിക്കേൽക്കുന്നു. ചിലരാകട്ടെ അംഗഭംഗം വന്നു ശിഷ്ട്ടകാലം ജീവിതം ജീവിച്ചു തീർക്കുന്നു. ദിവസം അനേകം വാഹനാപകടങ്ങൾ ആണ് ഉണ്ടാകുന്നതെങ്കിലും ചിലത് അറിയാതെ പോകുന്നു.ചിലത് വാർത്തകളിലൂടെ അറിയുന്നു.

കേരളത്തിലും സമാന അവസ്ഥ തന്നെ.യഥാർത്ഥത്തിൽ എന്താണ് അപകടങ്ങൾക്ക് കാരണം. അടുത്തിടെ ഒരു ഓട്ടോയുടെ പിന്നിൽ ഒരു എഴുത്ത് കാണാൻ ഇടയായി “ശ്രദ്ധ മരിക്കുമ്പോൾ മരണം ജനിക്കുന്നു” ശരിയാണ് ശ്രദ്ധ കുറവ് തന്നെയാണ് പല അപകടങ്ങൾക്കും പിന്നിൽ. സർക്കാർ തലത്തിലും, പല സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും റോഡപകടങ്ങളെ പറ്റിയും ട്രാഫിക് നിയമങ്ങളെ പറ്റിയും ബോധവൽകരണം നടത്തിയിട്ടും അതൊക്കെ കാറ്റിൽ പറത്തിയാണ് പലരും വാഹനവുമായി നിരത്തിലിറങ്ങുക. മദ്യപിച്ചും,ഹെൽമെറ്റ് ധരിക്കാതെയും,അമിത വേഗതയോടെയും വാഹനം ഓടിക്കുന്നവർ സ്വന്തം ജീവിതം നഷ്ടപ്പെടുത്തുകയും മറ്റുള്ളവരുടെ ജീവിതം കവർന്നെടുക്കുകയും ചെയുന്നു. ഇന്ത്യയിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളുടെ വീഡിയോ ചുവടെ ചേർക്കുന്നു.

ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയും ഉള്ളിൽ ട്രാഫിക്ക്‌ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും,ജീവിതം സുരക്ഷിതമാക്കുവാനുള്ള ബോധം ഉള്ളിൽ ഉണ്ടാകുന്നതിനോടൊപ്പം ഓരോ തവണയും വാഹനവുമായി ഇറങ്ങുന്നവർക്ക് ഇനിമുതൽ ശ്രദ്ധയോടെ വാഹനം ഓടിക്കണം ചിന്ത ജനിക്കുകയും ചെയ്യുന്നു

വീഡിയോ കാണാം ;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button