CinemaLatest NewsNewsMovie SongsBollywoodEntertainment

കരീന കപൂറിന് സച്ചിനെക്കാള്‍ ഇഷ്ടം ഈ ക്രിക്കറ്റ് താരത്തോട്

മുംബൈ: കരീന കപൂറിന് സച്ചിനെക്കാള്‍ ഇഷ്ടം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോടെയാണ്. ഇതിഹാസ താരം സച്ചിനെക്കാള്‍ മേലെയാണ് കരീനയുടെ വിരാടിന്റെ സ്ഥാനം. ബുധനാഴ്ച മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡ് താരറാണിയുടെ മനം കീഴടങ്ങിയത് വിരാട് കോഹ്ലിയുടെ മിന്നും പ്രകടനമാണ്. കോഹ്ലി ഇതിനോടകം തന്നെ ഒരു സച്ചിന്‍ തെണ്ടുല്‍ക്കറായിക്കഴിഞ്ഞു എന്നാണ് കരീനയുടെ പക്ഷം അത്രയധികം കളികള്‍ കോഹ്ലി ഇന്ത്യയെ ജയിപ്പിച്ചുകഴിഞ്ഞു. വിരാട് കളിക്കുന്ന രീതി എനിക്കിഷ്ടമാണ്. അദ്ദേഹമാണ് എന്റെ ഫേവറിറ്റ്. – ഒരു അഭിമുഖത്തില്‍ കരീന കപൂര്‍ വ്യക്തമാക്കി.താരാ റാണിക്ക് പണ്ടേ ക്രിക്കറ്റിനോടുള്ള ഇഷ്ടം വളരെ പ്രശസ്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button