CricketLatest NewsNewsSports

കോലിയും രഹാനയും തിളങ്ങി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

കൊല്‍ക്കത്ത: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ കൂറ്റന്‍ സ്‌കോറിലേക്ക്. അഞ്ചാമത്തെ ഓവറില്‍ ഇന്ത്യയക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന കോലി രഹാന കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റില്‍ രഹാനയും കോലിയും ചേര്‍ന്നുണ്ടാക്കിയ 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് കരുത്തായത്. അര്‍ദ്ധസെഞ്ചുറി തികച്ച രഹാനെ 64 പന്തുകളില്‍ നിന്ന് 55 റണ്‍സെടുത്തു.

രഹാനെ പുറത്തായ ശേഷമെത്തിയ മനീഷ് പാണ്ഡയ്ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 31 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റിന് 154 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 72 റണ്‍സുമായി നായകന്‍ വിരാട് കോലിയും ഏഴ് റണ്‍സുമായി കേദാര്‍ ജാദവുമാണ് ക്രീസില്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button