Latest NewsKerala

നി​ർ​ത്തി​യി​ട്ടിരുന്ന ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ചാ​ല​ക്കു​ടി: നി​ർ​ത്തി​യി​ട്ടിരുന്ന ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രാ​ജ​ഗി​രി കോ​ള​ജി​ലെ എം​ബിഎ വിദ്യാർത്ഥികളായ കോ​ട്ട​യം വ​ട്ടു​കു​ളം സ്വ​ദേ​ശി വ​ല്ലാ​ട്ട് പി​മ​ൽ സെ​ബാ​സ്റ്റ്യ​ൻ (21), കോ​ട്ട​യം നെ​ടു​ങ്കു​ന്നം തെ​ങ്ങു​മൂ​ട്ടി​ൽ ക്രി​സ്റ്റി മാ​ത്യു ഫി​ലി​പ്പ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​ചു​വ​ട് തെ​ങ്ങും​ത​റ​യി​ൽ ബ്ലെ​യ്സ​ൺ പി. വ​ർ​ഗീ​സ് (26), പൂ​വ​ത്തു​ശേ​രി പാ​റ​ക്ക​ട​വ് ഇ​രി​ന്പ​ൻ ജോ​ഫി മാ​ത്യു (24) എ​ന്നി​വ​രെ കാ​ക്ക​നാ​ട് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. പ​രി​ക്കേ​റ്റ ബ്ലെ​യ്സ​ൺ പി. ​വ​ർ​ഗീ​സി​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്.

സ​ഹ​പാ​ഠി​ക​ളാ​യ നാ​ലു​പേ​രും കോ​ള​ജി​ൽ​ നി​ന്നും കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ​പോ​യി മ​ട​ങ്ങവെ ദേ​ശീ​യ​പാ​ത​യി​ൽ പോ​ട്ട നാ​ടു​കു​ന്നി​ൽ അർധരാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​റി റോ​ഡ​രി​കി​ൽ​ നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​ർ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഈ സമയം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പരിക്കേറ്റ ജോഫിയാണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

ഉടൻ തന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത് ചാ​ല​ക്കു​ടി സെ​ന്‍റ് ജയിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാൻ ആയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button