KeralaLatest NewsNews

ഇരുചക്രവാഹനയാത്രക്കാര്‍ ഹെല്‍മറ്റ് വെച്ചാല്‍ മാത്രം പോരാ: പുതിയ നിയമം

തിരുവനന്തപുരം: ഇരുചക്രവാഹനയാത്രക്കാര്‍ക്ക് തലവേദന നല്‍കുന്ന പുതിയ നിയമവും വരുന്നു. ഇനിമുതല്‍ ഹെല്‍മറ്റ് വെച്ചാല്‍ മാത്രം പോരാ. ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ തന്നെ വേണം. റോഡുകളിലെ സുരക്ഷ കര്‍ശനമായി നടപ്പിലാക്കുന്നതിനു നിയോഗിക്കപ്പെട്ട സുപ്രീംകോടതി കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാനത്ത് ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം.

വിപണിയിലെത്തുന്നത് ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ മാത്രമാണെന്ന് ഉറപ്പാക്കണമെന്നും വ്യാജ മുദ്രകള്‍ പതിച്ചതും ഗുണമേന്‍മയില്ലാത്തതുമായ ഹെല്‍മറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെയില്‍ ടാക്‌സ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ക്കു ഗതാഗത വകുപ്പ് സെക്രട്ടറി കത്തു നല്‍കി. നിയമം നടപ്പിലാകുന്നുണ്ടോയെന്നു ഗതാഗത വകുപ്പ് പരിശോധിക്കും.

നിയമലംഘനം നടത്തുന്നവരില്‍നിന്നു പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button