Latest NewsNewsIndiaBusinessTechnology

യെസ് ബാങ്ക് ജീവനക്കാരെ പുറത്താക്കുന്നു

മുംബൈ: ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രകടനം മോശമായവരെ യെസ് ബാങ്ക് പുറത്താക്കുന്നു. 2500 ജീവനക്കാരെയാണ് യെസ് ബാങ്ക് പിരിച്ചുവിടുന്നത്. മൊത്തം ജീവനക്കാരില്‍ 10 ശതമാനം പേര്‍ പുറത്തുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

21,000 ജീവനക്കാരാണ് യെസ് ബാങ്കില്‍ നിലവിലുള്ളത്. അതേസമയം ബാങ്കിന്റെ ശാഖകളുടെ എണ്ണം 1020ല്‍നിന്ന് 1,800 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഡിജിറ്റൈസേഷന്‍ നടപ്പാക്കി ജീവനാക്കാരെ വിന്യസിക്കുന്നതിലൂടെ നിലവിലെ ജീവനക്കാരെവെച്ചുതന്നെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ബാങ്ക് അധികൃതരുടെ വിശ്വാസം.

നേരത്തെ മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്സി ബാങ്ക് ജീവനക്കരുടെ എണ്ണം ചുരുക്കിയിരുന്നു. മൂന്ന് പാദങ്ങളിലായാണ് ജീവനക്കാരുടെ എണ്ണം കുറച്ചത്. 2016-17 സാമ്ബത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ മൊത്തം എണ്ണം 11,000ത്തിലേയ്ക്കാണ് കുറച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button