KeralaLatest NewsNews

ഹോട്ടലുകളുടെ അനധികൃത നികുതി പിരിവ്: നടപടി തുടങ്ങി

തിരുവനന്തപുരം• സംസ്ഥാനത്തെ ചില ഹോട്ടലുകളും റെസ്റ്റോറെന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടപടി തുടങ്ങി. സംസ്ഥാന വ്യാപകമായി കൂടുതല്‍ പരിശോധന നടത്തും. ചരക്ക് സേവന നികുതി നിയമപ്രകാരം 20 ലക്ഷത്തില്‍ അധികം വാര്‍ഷിക വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും റെസ്റ്റോറെന്റുകളും രജിസ്‌ട്രേഷന്‍ എടുക്കണം. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് മാത്രമെ നികുതി പിരിവു നടത്താന്‍ അവകാശമുള്ളൂ.

നിലവില്‍ നോണ്‍- ഏസി വിഭാഗത്തിന് 12 ശതമാനവും ഏസി വിഭാഗത്തിലുള്ള ഹോട്ടലുകള്‍ക്കും റെസ്റ്റോറെന്റുകള്‍ക്കും 18 ശതമാനവുമാണ് നികുതി. ഇതില്‍ തന്നെ കോമ്പോസിഷന്‍ നികുതി നിര്‍ണ്ണയം തിരഞ്ഞെടുത്ത ഹോട്ടലുകളും റെസ്റ്റോറെന്റുകളും ജി.എസ്.ടി. പിരിക്കാന്‍ പാടില്ല. എന്നാല്‍ ഇത് മറച്ചുവെച്ച് ചില ഹോട്ടല്‍, റെസ്റ്റോറെന്റ് ഉടമകള്‍ അനധികൃത നികുതി പിരിവ് നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. അനധികൃതമായി നികുതി പിരിക്കുന്നതും, നികുതി വെട്ടിക്കുന്നതും, പിരിച്ച നികുതി സര്‍ക്കാരിലേക്ക് അടയ്ക്കാതിരിക്കുന്നതും ജി.എസ്.ടി നിയമപ്രകാരം ജയില്‍ ശിക്ഷവരെ ലഭിക്കാവുന്ന കുകുറ്റമാണെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button