Latest NewsCricketNewsIndiaSports

ബിസിസിഐയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത്

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ശുചിത്വ പരിപാടികളില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയ്ക്ക് പ്രധാനമന്ത്രി കത്തയച്ചു.

ശുചിത്വ ഇന്ത്യ ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു എന്ന് താരങ്ങള്‍ അറിയണം. ഇന്ത്യയെ ഒന്നായി നിര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട ഘടകം കൂടിയാണ് ക്രിക്കറ്റ്. ശുചിത്വത്തോടുള്ള നമ്മുടെ മനോഭാവമാണ് സമൂഹത്തോടുള്ള നമ്മുടെ മനോഭാവം നിര്‍ണയിക്കുന്നതെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളതെന്നും മോദി കത്തില്‍ പറയുന്നു

പാവപ്പെട്ടവര്‍ക്കായി ചെയ്യാന്‍ സാധിക്കുന്ന മഹത്തായ കാര്യമാണ് രാജ്യത്തെ ശുചീകരിക്കുക എന്നത്. ശുചിത്വമില്ലാത്ത ചുറ്റുപാടുകള്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തും.

ബിസിസിഐയുടെ സിഇഒ ആയിരിക്കുന്ന നിങ്ങള്‍ക്ക് ശുചിത്വത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനായി ക്രിക്കറ്റിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും മോദി കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button