Latest NewsNewsIndia

ഇന്ധന വില വൈകാതെ കുറയും; പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: ഇന്ധന വില കൂടാൻ കാരണം യു.എസിലെ ചുഴലിക്കാറ്റാണെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. രാജ്യത്ത് ഇന്ധന വൈകാതെ തന്നെ കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വൈകാതെ തന്നെ അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നത് അനുസരിച്ച്‌ വില കുറയും. വില കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പണം അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണ്. അതിനാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കില്ല. നികുതിയിലൂടെ പിരിക്കുന്ന പണമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നികുതിയിലൂടെയാണ് സര്‍ക്കാരിന്റെ വരുമാനം വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജി.എസ്.ടിക്ക് കീഴില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരണമെന്ന തന്റെ മുന്‍ നിലപാടും മന്ത്രി ആവര്‍ത്തിച്ചു. ജി.എസ്.ടി സംസ്ഥാനങ്ങളുമായുള്ള സമവായത്തിലൂടെയാണ് നടപ്പിലാക്കിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളും വൈകാതെ ജി.എസ്.ടിക്ക് കീഴിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button