Latest NewsAutomobile

രണ്ട് രൂപയ്ക്ക് റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം

രണ്ട് രൂപയ്ക്ക് റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം . ടൂ വീലറുകളുടെ രാജാവ് റോയല്‍ എന്‍ഫീല്‍ഡിന് വില രണ്ട് രൂപ മാത്രം. കളിയല്ല അല്‍പം കാര്യമുള്ള വിഷയം തന്നെയാണ്. കുന്നംകുളം മരത്തന്‍കോട് പി.എസ്.പി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട് ക്ലബ് നടത്തുന്ന ജീവകാരുണ്യ സംഭാവന കൂപ്പണിലെ ഒന്നാം സമ്മാനമാണ് റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 350. നിര്‍ധന കുടുബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ഈ സംരംഭം.

ഒന്നാം സമ്മാനമാണ് റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 350 . ഒരു ടിക്കറ്റിന് രണ്ട് രൂപ നിരക്കില്‍ അഞ്ച് ലക്ഷം കൂപ്പണുകളാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്. കുന്നംകുളം മേഖലയിലെ പ്രധാന റോഡുകളിലെല്ലാം വില്‍പന നടത്താനാണ് ക്ലബ് അംഗങ്ങളും നാട്ടുകാരും മുന്നിട്ടിറങ്ങിയത്. വില്‍പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button