Latest NewsNewsIndia

ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ സന്ദർശിക്കും

ന്യൂഡല്‍ഹി: ഐഎസ് ഭീകരരില്‍ നിന്നു മോചിതനായ ശേഷം വത്തിക്കാനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ ഇരുപത്തിയെട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും ടോം ഉഴുന്നാലില്‍ കൂടിക്കാഴ്ച നടത്തും. തുടർന്ന് ബെംഗളൂരുവിൽ എത്തുന്ന ഉഴുന്നാലില്‍ സെലേഷ്യന്‍ സഭാ കൂട്ടായ്മയില്‍ പങ്കെടുക്കുകയും ബിഷപ്പുമാരുടെ സമ്മേളനത്തില്‍ തടവിലെ അനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്യും.

ഒക്ടോബര്‍ ഒന്നിന് കൊച്ചിയിലെത്തുന്ന അദ്ദേഹം കോട്ടയത്തെ രാമപുരത്തുള്ള കുടുംബ വീട് സന്ദര്‍ശിക്കും. ഗ്രാമത്തിന്റെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ കാണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button