Latest NewsNewsInternationalGulf

ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വിസയില്ലാതെ ഈ രാജ്യത്തേക്ക് പറക്കാം

ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാനുള്ള സൗകര്യം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇനി ഉക്രെയ്‌നും. യൂറോപ്പ്യന്‍ രാജ്യത്തേക്ക് വിനോദ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്ക് തെരെഞ്ഞടുക്കാവുന്ന സ്ഥലമാണ് ഉക്രെയ്ന്‍. ചുരുങ്ങിയ ചെലവില്‍ സന്ദര്‍ശിക്കാവുന്ന രാജ്യമാണിത്.

ഇപ്പോള്‍ പല വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്കും വിസയില്ലാതെയും ഓണ്‍ അവൈറല്‍ വിസയിലും സന്ദര്‍ശനം നടത്താന്‍ സാധിക്കും. ദുബായിലുള്ള ഇന്ത്യക്കാര്‍ക്ക് ഉക്രെയ്‌നില്‍ എത്തുന്നതിന് പുറമെ, ബിസിനസ്, എക്കണോമി ക്ലാസുകളില്‍ മടക്കസയാത്രയില്‍ ഫ്‌ള ദുബായ് 50 ശതമാനം ഇളവ് നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

സാധാരണയായി ദുബായില്‍ നിന്ന് ഉക്രെയ്‌നിലേക്കും തിരിച്ചുമുള്ള ഒരു വിമാനം യാത്രയക്ക് ഏകദേശം 1,500 ദിര്‍ഹം ചെലവാകും. എന്നാല്‍, 50% ഡിസ്‌കൗണ്ട് ലഭിക്കുന്നതിനാല്‍, ഇത് 900 ദിര്‍ഹമായി. ഭാഗ്യവന്മാരായ ചിലര്‍ക്ക് 850 ദിര്‍ഹത്തിനു ഈ യാത്ര നടത്താനുള്ള അവസരവും ഫ്‌ള ദുബായ് ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ 26-ന് അര്‍ദ്ധരാത്രി വരെ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button