Latest NewsNewsWriters' Corner

പ്രശസ്തമായ പല മാനേജ്മെന്റ് സ്കൂളുകളിലും കുട്ടി ജനിക്കും മുന്‍പേ അഡ്മിഷന്‍ എടുക്കണം: സര്‍ക്കാര്‍ സ്കൂളുകളും മാനെജ്മെന്റ് സ്കൂളുകളും തമ്മിലുള്ള അന്തരം : കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാഷിബുവിന്റെ രസകരമായ വിശകലനം

 

ഇന്ന് ഒരാൾ സർക്കാർ സ്കൂളാണോ മാനേജ്‌മന്റ് സ്കൂൾ ആണോ നല്ലതെന്നു ചോദിച്ചു..അതിന്റെ ഉത്തരം എങ്ങനെ പറയുമെന്ന് എനിക്കറിയില്ല.. അത്ര ആധികാരികമായി പറയാൻ ഞാൻ ആളല്ല..ഒന്നാമത്തെ കാര്യം..! 20 വർഷമായി സർക്കാർ തലത്തിലും മാനേജ്‌മന്റ് തലത്തിലും പല മേഖലയിൽ,, അധികവും ,,വിദ്യാഭ്യാസ മേഖലയിൽ ജോലി നോക്കുന്നു എങ്കിലും ഇതിന്റെ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്… ആദ്യമായി ഒരു സർക്കാർ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെന്ന ദിവസം എനിക്കിന്നും ഓർമ്മയുണ്ട്… ഫോട്ടോസ്റ്റാറ് എടുക്കാനായി അവിടെ ഉള്ള പ്യൂൺ നോട് പറഞ്ഞപ്പോൾ അയാളെന്നെ അടിമുടി നോക്കി…ഞാൻ എന്തോ അദ്ദേഹത്തെ അപമാനിച്ച പോലെ… ഒന്നും മനസിലാക്കാതെ നിന്ന എന്നോട് ആ സ്കൂളിലെ സ്റ്റാഫ് അല്ലാത്ത.,.സർക്കാർ ഉദ്യോഗസ്ഥൻ അല്ലാത്ത കഞ്ഞിവെപ്പുകാരൻ പറഞ്ഞു..” അവരൊന്നും കേൾക്കില്ല സാറെ…സാറിന് വേണേൽ തനിച്ചു പോയി എടുത്തോണം.’റോഡിൻറെ അപ്പുറത്താണ് അതിനുള്ള സ്ഥലം.. ”

പിന്നെ എനിക്ക് മനസ്സിലായി സർക്കാർ സ്കൂളിലെ ചിട്ടവട്ടം ഞാൻ അന്ന് വരെ കാണാത്ത ഒന്നാണെന്ന്… അവിടെ പ്യൂൺ, ക്ലാർക്ക് ഒക്കെ കാര്യങ്ങൾ നിയന്ത്രിക്കുന്നു…ടീച്ചർ മാരുടെ ലീവ് തുടങ്ങി, psc പരീക്ഷ നടക്കുമ്പോ ഡ്യൂട്ടി ഇടുന്നത് വരെ ക്ലാർക്ക് ആണ് ആളായി നില്കുന്നത് എന്നത് കൊണ്ട് തന്നെ ഹെഡ്മിസ്ട്രസ് പോലും ഇവരോടോക്കെ സൂക്ഷിച്ചു കാര്യങ്ങൾ ആവശ്യപ്പെടൂ.. കൗണ്‍സലര്‍ ആയി എത്തിയ എന്നോട് ഓഫീസിലെ ജോലി ചെയ്യാൻ ആവശ്യപ്പെട്ട ക്ലർക്കിനോട് പറ്റില്ല എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.. മാനേജ്‌മന്റ് സ്കൂളിന്റെ അവസ്ഥ ഇതല്ല….അവിടെ ടീച്ചർ മാർ അനുഭവിക്കുന്ന ടെൻഷൻ ഒന്നും ഇവിടെ ഇല്ല.. മാനേജ്‌മന്റ് സ്കൂളിൽ രണ്ടു തട്ടിലാണ് പലപ്പോഴും അധ്യാപകർക്ക് നീതി ലഭിക്കുന്നത്.. തരംതിരിവ് കാണിച്ചു ,,,മിടുക്കരായ അധ്യാപകർക്ക് തുച്ഛമായ ശമ്പളവും മാനേജ്‌മന്റ് ന്റെ സ്വന്തം ആളിന് കീശ നിറച്ചും കാശും എന്നതാണ് അവിടെ..!

കുട്ടികളെ കാൾ സ്ട്രിക്റ്റ് ആയി ഡീൽ ചെയ്യന്നത് അധ്യാപകരോടാണ്..മുഴുവൻ സമയവും നിന്ന് കൊണ്ട് ക്ലാസ് എടുക്കണം..പരസ്പരം മിണ്ടാനും ചിരിക്കാനും പാടില്ല…തുടങ്ങി ഒട്ടനവധി പിരിമുറുക്കങ്ങൾ അവർ നേരിടേണ്ടി വരാറുണ്ട്. സ്വന്തം മാനസികാവസ്ഥ ശെരി ആകാത്ത ഇവർക്ക് കുട്ടികളോട് എങ്ങനെമനുഷ്യത്വം കാണിക്കാൻ പറ്റും? മാനേജ്‌മന്റ് ഇവരോട് കാണിക്കാത്ത നീതി അവരെങ്ങനെ കുട്ടികളോട് കാണിക്കും..? നേരും നെറിവും ഇല്ലാത്ത നിയമനം കൊണ്ട് കഴിവുള്ളവരെ മാറ്റി നിർത്തി അതില്ലാത്തവരെ മുന്നോട്ടു കൊണ്ട് വന്നു കുട്ടികളുടെ ഭാവി ഇരുട്ടിൽ ആക്കുന്ന എത്രയോ മാനേജ്‌മന്റ് സ്കൂൾ.. ട്യൂഷൻ കൊണ്ട് ഫുൾ Aപ്ലസ് വാങ്ങിക്കുന്ന പിള്ളേരെ വെച്ച് അടുത്ത വര്ഷം ഇവർ മാർക്കറ്റ് ചെയ്യും…90 ശതമാനം മാർക്ക് കിട്ടിയാലേ അഡ്മിഷൻ ഉള്ളു ഇത്തരം ചില സ്കൂളിലെ പ്ലസ് 2 ക്ലാസ്സിൽ.. സർക്കാർ സ്കൂളിൽ അധ്യാപകരുടെ മിടുക്കിനെ കുറിച്ച് അധികം പേടിക്കേണ്ട!!!! അവരുടെ പഠിപ്പിക്കാനുള്ള മനസ്സ് കിട്ടിയാ മതി .പക്ഷെ അത് കിട്ടാനാണ് പാട്. 100 ശതമാനവും ആത്മാർത്ഥത യോടെ പഠിപ്പിക്കുന്നവരുടെ ഇടയ്ക്കു സ്കൂളിൽ വന്നു ഒപ്പിട്ടിട്ട് സ്വന്തം കാര്യത്തിന് വേണ്ടി ഓടി നടക്കുന്ന ചിലരെങ്കിലും ഉണ്ട്..കൈ നിറച്ചും കാശു സർക്കാരിൽ നിന്നും പറ്റിയിട്ടാണെന്നു ഓർക്കേണം.., പരസ്പരം പാര വെയ്ക്കാതെ അവരൊക്കെ ഒരു mutual understanding ഇൽ പോകുമ്പോ പഠിക്കാനായി ആഗ്രഹിക്കുന്ന കുട്ടികൾ സങ്കടപെടുന്നു..

മാനേജ്‌മന്റ് സ്കൂളിൽ ,സ്പൂൺ ഫീഡിങ് നടത്തി lkg യിലെ IAS പരിശീലനം നടത്തുമ്പോ സർക്കാർ സ്കൂളിൽ പത്താം ക്ലാസ് എത്തിയിട്ടും സ്വന്തം പേര് എഴുതാൻ അറിയാത്തവർക്ക്പരീക്ഷ ജയിക്കാനായി തുണ്ടു പേപ്പർ എത്തിച്ചു കൊടുക്കേണ്ടി വരുന്നു അവിടെ ഉള്ള അധ്യാപകർക്ക്.. കാരണം വിജയശതമാനം കുറഞ്ഞു ഡിവിഷൻ fall ഉണ്ടായാൽ അധ്യാപകരുടെ ജോലി ആണല്ലോ പ്രശ്നത്തിൽ ആകുന്നത്.. ഇങ്ങനെ പാസായവർ പിന്നെ കാണുമ്പോ TTC യ്ക്ക് പഠിക്കുന്നു എന്ന് കൂടി പറയുമ്പോ നെഞ്ച് പൊട്ടും.. തല എണ്ണുന്ന ദിവസം ആകുമ്പോ ഓടി നടന്നു കുട്ടികളെ പിടിക്കേണ്ട ഗതി കേടു ചില സർക്കാർ സ്കൂളിന് മാത്രം.. പ്രശസ്തമായ പല മാനേജ്‌മന്റ് സ്കൂളിലും കുട്ടി ജനിക്കും മുൻപേ അഡ്മിഷൻ എടുക്കേണ്ട അവസ്ഥ..ഒരു ക്ലാസ്സിൽ 70 മേൽ കുട്ടികളുണ്ട്..

ഉച്ച കഞ്ഞി കുടിക്കാനും സർക്കാരിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങൾ വാങ്ങാനും മാത്രം വരുന്ന കുട്ടികളെ നേരെ ആക്കി പഠിപ്പിച്ചു കൊണ്ട് വരാൻ സർക്കാർ സ്കൂളിലെ നല്ലവരായ പല അധ്യാപകരും ശ്രമിച്ചു പരാജയ പെടുന്നത് കണ്ടിട്ടുണ്ട്. .മാതാപിതാക്കൾക്കും താല്പര്യമില്ല ഈ കാര്യത്തിൽ..സാക്ഷരകേരളം എന്നൊക്കെ പറയാം..ഇതാണ് സത്യാവസ്ഥ.!! സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്ക് കുറച്ചു കൂടി ചിന്ത ശേഷി ഉണ്ടെന്നു തോന്നാറുണ്ട്…കുട്ടികളെ കാര്യങ്ങൾ പറഞ്ഞു..അറിയിച്ചു ബോധ്യപ്പെടുത്തി പഠിപ്പിക്കുന്ന രീതി..പക്ഷെ സ്റ്റേറ്റ് സിലബസ്സ് ഉള്ള പല സ്കൂളിലും കുട്ടികളുടെ EQ നിലവാരം മോശം എന്ന കാരണത്താൽ ആണ് അത്യാവശ്യം ക്യാഷ് ഉള്ളവർ മറ്റു സിലബസ്സ് ഉള്ള മാനേജ്‌മന്റ് സ്കൂളിൽ കുട്ടികളെ അയക്കുന്നത്.. പലരും തുറന്നു പറയില്ല എങ്കിലും സത്യം ഇതാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button