Latest NewsLife StyleFood & CookeryHealth & Fitness

​മു​ട്ട​യാ​ണോ കോ​ഴി​​യാ​ണോ ആ​ദ്യ​മു​ണ്ടാ​യത്‌​ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഇതാ വ്യ​ത്യ​സ്​​ത​മാ​യ ഉ​ത്ത​രം

മി​ലാ​ന്‍: മു​ട്ട​യാ​ണോ കോ​ഴി​​യാ​ണോ ആ​ദ്യ​മു​ണ്ടാ​യത്‌​ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഇതാ വ്യ​ത്യ​സ്​​ത​മാ​യ ഉ​ത്ത​ര​വു​മാ​യി ഗ​വേ​ഷ​ക​ര്‍ രം​ഗ​ത്ത്. പ​യ​റു​വ​ര്‍​ഗ​ത്തി​ല്‍​പ്പെട്ട ചെടിയില്‍ നിന്നും വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ന്ന മാ​സ്യം ഉ​പ​യോ​ഗി​ച്ച്‌​ വെ​ജി​റ്റേ​റി​യ​ന്‍ മു​ട്ട വി​ജ​യ​ക​ര​മാ​യി ഉ​ല്‍​​പാ​ദി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്​ ഇ​റ്റ​ലി​യി​ലെ ഉ​ഡി​ന്‍ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ മുതിര്‍ന്ന ഗ​വേ​ഷ​ക​ര്‍.

യ​ഥാ​ര്‍​ഥ മു​ട്ട​യെപ്പോലെ വെ​ള്ള​യും അ​തി​നു​ള്ളി​ലെ മ​ഞ്ഞ​ക്ക​രുവും ഈ മുട്ടയിലുണ്ട്. ​
പു​തി​യ ‘സ​സ്യ​മു​ട്ട’​യി​ല്‍ കൊ​ള​സ്​​ട്രോ​ളി​​െന്‍റ ഭീ​ഷ​ണി​യി​ല്ല. ക​ണ്ടു​പി​ടി​ത്ത​ത്തി​നു​ ശേ​ഷം മു​ട്ട​യി​ലെ ചേ​രു​വ​ക​ള്‍ മാ​റി​മാ​റി പ​രീ​ക്ഷി​ച്ച്‌​ യ​ഥാ​ര്‍​ഥ കോ​ഴി​മു​ട്ട​യു​ടെ രു​ചി​യി​ലെ​ത്താ​ന്‍ ഏ​ക​ദേ​ശം 18 മാ​സ​ക്കാ​ല​ത്തെ പ​രി​ശ്ര​മ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നു​വെന്ന് ഗവേഷകര്‍ ​അഭിപ്രായപ്പെടുന്നു.

എ​ന്നാ​ല്‍, മാ​സ്യം വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ന്ന സ​സ്യം ഏ​താ​ണെ​ന്ന്​ സു​ക്കോ​ളോ ഇനിയും വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. സോ​യ​ബീ​നി​നെ​പ്പോ​ലു​ള്ള വ​സ്​​തു​വി​ല്‍​നി​ന്ന്​ എ​ടു​ക്കു​ന്ന മാം​സ്യ​ത്തി​​െന്‍റ കൂ​ടെ സ​സ്യ എ​ണ്ണ​ക​ള്‍, കൊ​ഴു​പ്പ്, ഉ​പ്പ്​ തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍ പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ല്‍ ചേ​ര്‍​ത്താ​ണ്​ മു​ട്ട​യു​ടെ രൂ​പ​വും രു​ചി​യും ഉണ്ടാക്കിയിരിക്കുന്നത്.

സ​സ്യ​മു​ട്ട​യു​ടെ പാ​റ്റ​ന്‍​റ്​ എ​ടു​ത്ത​താ​യും ലോ​ക​ത്തെ പ്ര​മു​ഖ ഭ​ക്ഷ്യ​വ​സ്​​തു നി​ര്‍​മാ​ണ ക​മ്ബ​നി​ക​ളു​​മാ​യി ക​രാ​റി​ലേ​ര്‍​പ്പെ​ടു​ന്ന​തി​നു​ള്ള ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കുകയാണ്. എന്തായാലും ഒാം​ലെ​റ്റ്​ തി​ന്നാ​ല്‍ കൊ​തി​യു​ള്ള വെ​ജി​റ്റേ​റി​യ​ന്മാ​ര്‍​ക്കും കൊ​ള​സ്​​ട്രോ​ളി​നെ പേ​ടി​ച്ച്‌​ മു​ട്ട ക​ഴി​ക്കാ​ത്ത സ​സ്യ​ഭു​ക്കു​ക​ള്‍​ക്കും ഇതൊരു സ​ന്തോ​ഷം പ​ക​രു​ന്ന വാര്‍ത്തയാണ് ഇതെന്നതില്‍ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button