Latest NewsKeralaNews

ജാതി താലപ്പൊലി നിര്‍ത്തലാക്കുക : യുവസമിതി സംസ്ഥാന സമ്മേളനം

തിരുവനന്തപുരംവൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി തിരിച്ചുള്ള താലപ്പൊലി അവസാനിപ്പിക്കണമെന്ന് യുവസമിതി. നവോത്ഥാന മൂന്നേറ്റങ്ങളില്‍ വൈക്കത്തിന്റെ ചരിത്ര പശ്ചാത്തലത്തെ നിഷേധിക്കുന്ന ഇത്തരം ജാതീയ വിവേചനങ്ങള്‍ തിരികെഎത്തുന്നത് ആശങ്കാജനകമാണ്. പൊതുസമൂഹവും സര്‍ക്കാരും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി പ്രഥമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ‘

പ്രതിവിപ്ലവത്തിന്റെ കാലത്ത് നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക.’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ആനന്ദ്‌ സോമന്‍ , രാഖി കെ ആര്‍ (ഉത്തരമേഖല), അമൃത , ജിതിന്‍ വിഷ്ണു (മധ്യ മേഖല), ആദില കബീര്‍ , മനു തോന്നക്കല്‍ (ദക്ഷിണ മേഖല) എന്നിവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. 14 ജില്ലകളിൽ നിന്നായി 127 പ്രതിനിധികൾ പങ്കെടുത്തു. വരും വര്‍ഷത്തില്‍ സംസ്ഥാനത്തുടനീളം വിവിധ കര്‍മ പരിപാടികളാണ് സമ്മേളനത്തില്‍ ആസൂത്രണം ചെയ്യുന്നത്. മേരിക്യൂറിയുടെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി തലത്തില്‍ നടത്തുന്ന വിജ്ഞാനോത്സവം, കോളേജുകളെയും ഗവേഷണസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ക്യാമ്പസ് സയന്‍സ് ഫെസ്റ്റിവല്‍ , ശാസ്ത്രസാക്ഷരത സര്‍വേ എന്നിവ ഒക്ടോബര്‍ നവംബര്‍ മാസക്കാലയളവില്‍ നടക്കും. സിപി നാരായണന്‍ എം.പി, ആര്‍ രാധാകൃഷ്ണന്‍ , എന്‍ ജഗ്ജീവന്‍ , ബി.രമേഷ് തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button