Latest NewsNewsInternational

കൊടും ഭീകരന് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ച മുന്‍ ഭാര്യയെ ഓര്‍ത്ത് കടുത്ത ദു:ഖം

കൊടും ഭീകരന് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ച മുന്‍ ഭാര്യയെ ഓര്‍ത്ത് കടുത്ത ദു:ഖം. റെഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനെത്തി പിടിയിലായ കൊടും ഭീകരനാണ് നിലവില്‍ മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്ന മുന്‍ ഭാര്യയെ ഓര്‍ത്ത് കടുത്ത ദു:ഖം. ഡല്‍ഹിയില്‍ അറസ്റ്റിലായ കൊടും ഭീകരന്‍ സമിയൂണ്‍ റഹ്മാനെ താന്‍ അവളുടെ സ്‌നേഹവും ആത്മാര്‍ത്ഥതയും കാണാതെ പോയെന്ന വിഷമമാണ് ജയിലില്‍ അലട്ടുന്നത്. മുന്‍ ഭാര്യ സബീനയെ ഒരിക്കല്‍ കൂടി കാണണമെന്നും അതിയായ ആഗ്രഹമുണ്ട്.

ജയിലില്‍ കിടന്നുകൊണ്ട് തന്നെയാണ് ബാല്യകാല സുഹൃത്തായിരുന്നെങ്കിലും ടെലിഫോണിലൂടെ സംസാരിച്ച് പ്രണയത്തിലായ സബീനയെ റഹ്മാന്‍ വിവാഹം കഴിച്ചത്. എന്നാൽ ഒരു ദിവസം പോലും ഒരുമിച്ച് കഴിയാതെ രണ്ടു വര്‍ഷം കഴിഞ്ഞ് ജയില്‍ മോചിതനായപ്പോള്‍ തന്നെ മൊഴി ചൊല്ലുകയും ചെയ്തു. ഫോണിലൂടെയായിരുന്നു വിവാഹവും മൊഴി ചൊല്ലലുമെല്ലാം.

ഭാര്യ സബീനയെ തീവ്രവാദ പ്രവര്‍ത്തനത്തിന് 2015 ല്‍ ധാക്കാ ജയിലില്‍ കിടന്നു കൊണ്ടാണ് റഹ്മാന്‍ വിവാഹം കഴിച്ചത്. 2017 ല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ മുത്തലാക്ക് ചൊല്ലി ബന്ധം വേര്‍പെടുത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മുന്‍ ഭാര്യയെ തലാക്ക് ചൊല്ലിയതില്‍ അതിയായി ദു:ഖിക്കുന്ന റഹ്മാന് പുനര്‍വിവാഹിതയായി മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്ന അവരെ കാണാന്‍ അതിയായ മോഹവുമുണ്ട്. അവള്‍ ബംഗ്‌ളാദേശിലെ ജയിലില്‍ നിന്നും തന്നെ ഇറക്കാന്‍ ഏറെ കഷ്ടപ്പെട്ടതായി റഹ്മാന്‍ പറയുന്നു.

ബോളിവുഡ് സിനിമാ സ്‌റ്റൈലിലുള്ള ഒരു പ്രണയകഥയായാണ് താനും മുന്‍ഭാര്യയും തമ്മിലുള്ള ബന്ധം ഇയാള്‍ പോലീസിനോട് അവതരിപ്പിച്ചത്. ലണ്ടനിലെ പോര്‍ട്ട് പൂള്‍ ലേനിലെ ഭാര്യയും ഇയാളും അയല്‍ക്കാരായിരുന്നു. പഠിച്ചതും ഒരേ സ്‌കൂളില്‍. ചെറുപ്പം മുതല്‍ അവള്‍ റെഹ്മാനെ മാത്രം പ്രണയിച്ചപ്പോള്‍ അയാള്‍ പാര്‍ട്ടി ഇഷ്ടപ്പെടുകയും ഒരോ സമയത്ത് അനേകം സ്ത്രീകളുമായി ഡേറ്റിംഗും നടത്തി മുമ്പോട്ട് പോയി. ഡ്രൈവിംഗുമായി ബന്ധപ്പെട്ട കേസില്‍ 2010-12 കാലത്ത് 18 മാസം ജയിലില്‍ കിടന്നപ്പോഴാണ് അല്‍ കൊയ്ദയുടെ ആശയങ്ങളില്‍ അടുക്കുന്നത്. ജയിലില്‍ ഉണ്ടായിരുന്നു അല്‍ കൊയ്ദ കമാന്റര്‍മാരുടെ സ്വാധീനം.

മൗറിത്താനയില്‍ തീവ്രവാദ പരിശീലനത്തിനായി ജാമ്യം കിട്ടി പുറത്തുവന്നപ്പോള്‍ പോയി. ഒടുക്കം അല്‍ കൊയ്ദയുമായി ബന്ധമുള്ള അല്‍ നുസ്രയ്‌ക്കൊപ്പം സിറിയയില്‍ പോരാടാന്‍ പോയി. 2014 ല്‍ ലണ്ടനിലേക്ക് തിരിച്ചെത്തിയ റഹ്മാന്‍ സബീനയെ വീണ്ടും കണ്ടു. പിന്നീട് സബീനയോട് പറയാതെ ഇയാള്‍ ബംഗ്‌ളാദേശിലേക്ക് പോവുകയും രണ്ടു മാസം കഴിഞ്ഞപ്പോള്‍ അവിടെ അറസ്റ്റിലാകുകയും ചെയ്തു.

സബീനയുമായി ധാക്കയിലെ ജയിലില്‍ കിടന്നുകൊണ്ടായിരുന്നു കൂടുതല്‍ അടുക്കുന്നത്. ഇവിടെ വെച്ച് സബീനയുടെ സഹായം തേടി. ജയിലില്‍ നിന്നു വിളിച്ച ആദ്യ സമയം മുതല്‍ അയാളെ മോചിപ്പിക്കാന്‍ സബീന ശ്രമം തുടങ്ങി. പല തവണ നടത്തിയ ഫോണ്‍ വിളികളിലൂടെയുള്ള പ്രണയം ശക്തമാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തു. 2017 ല്‍ ജയില്‍ മോചിതനാകുമ്പോള്‍ കാണാനായി സബീന കാത്തിരിക്കുമ്പോള്‍ റഹ്മാന്‍ വീണ്ടും ജിഹാദിന് മുന്‍തൂക്കം കൊടുത്തു. ജയിലില്‍ നിന്നും പുറത്തുവന്ന ഫെര്‍ണാണ്ടസ് ഒരേയൊരു തവണയാണ് ഭാര്യയുമായി സംസാരിച്ചത്. അത് മുത്തലാക്ക് ചൊല്ലാന്‍വേണ്ടി മാത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button