Latest NewsNewsInternationalLife StyleFood & Cookery

നൈട്രോ കോൾഡ് ബ്രൂ ക്യാനിൽ മാരക വിഷം

തങ്ങളുടെ ഉൽപ്പന്നമായ നൈട്രോ കോൾഡ് ബ്രൂ ക്യാനിൽ മനുഷ്യ ശരീരത്തിന് ദോഷകരമായ മാരക വിഷം അടങ്ങിയുട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഡെത്ത് വിഷ് കോഫി എന്ന കോഫി കമ്പനി.

ബോച്ചുലിൻ എന്ന പദാർത്ഥം മനുഷ്യശരീരത്തിൽ ദോഷകരമായി ബാധിക്കുന്നതാണെന്ന കാര്യം അടുത്തിടെയാണ് ശാസ്ത്രലോകം പുറത്തു വിട്ടത്.ഇതിനെ തുടർന്നാണ് ബാക്റ്റീരിയയുടെ വളർച്ചയും ഉത്പാദനവും തടയുന്നതിന് വേണ്ടി തങ്ങളുടെ ഉത്പന്നത്തിൽ ബോച്ചുലിൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കമ്പനി എത്തിയത്.വർഷങ്ങളായി തങ്ങളുടെ ക്യാനിൽ നിറച്ചിരിക്കുന്ന കോൾഡ് ബ്രൂവിൽ ഇക്കാര്യമുണ്ടെന്ന വസ്തുത ഡെത്ത് വിഷ് കമ്പനി വ്യക്തമാക്കി.വാങ്ങി രണ്ടു മാസത്തിനുള്ളിൽ തിരിച്ചു നൽകിയാൽ മുടക്കിയ പണം അപ്പാടെ തിരിച്ചു തരാൻ തയ്യാറാണെന്നാണ് കമ്പനി പറയുന്നത് .

അമേരിക്കയിലെ കാപ്പി പ്രിയരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് നൈട്രോ കോൾഡ് ബ്രൂ ക്യാൻ.അതുകൊണ്ടു തന്നെ ഈ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ഉപഭോക്താക്കള്‍ കേട്ടത്.ഈ ബ്രാൻഡിനെതിരേ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും രംഗത്തു വന്നിട്ടുണ്ട്.യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നത് പ്രകാരം ബോച്ചുലിൻ ഉപഭോഗം മൂലം മനുഷ്യശരീരത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകും.സ്ഥിരമായ ഉപയോഗം ശരീരത്തിനാകെ ബലഹീനത, തലകറക്കം, കാഴ്ചക്കുറവ്, സംസാരിക്കുന്നതോ വീഴുങ്ങുന്നതോ ആയ പ്രശ്നങ്ങൾ ശ്വസനത്തിലെ ബുദ്ധിമുട്ട്, മറ്റ് പേശികളുടെ ബലഹീനത, ഉദരശബ്ദം, മലബന്ധംതുടങ്ങിയവ ഉണ്ടാക്കുന്നു.ക്രമേണ ഇവ മരണത്തിലേക്ക് തള്ളിവിടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button