Latest NewsNewsGulf

ലോകത്തിലെ ഏറ്റവും വലിയ ആണവ പദ്ധതി യു.എ.ഇയിൽ

യു.എ.ഇ: യുഎഇയിൽ ആദ്യ ആണവ റിയാക്ടറുകൾ 2018 ൽ പ്രവർത്തനമാരംഭിക്കും. “അടുത്ത വർഷം തീർച്ചയായും ആണവ റിയാക്ടറുകൾ തുറക്കുമെന്നും അത് കഴിയുന്നത്ര വേഗത്തിൽ ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. വേഗം പൂർത്തീകരിക്കുന്നതോടൊപ്പം 100 ശതമാനം സുരക്ഷിതമാക്കാനും ശ്രമിക്കുമെന്ന് അവർ പറയുന്നു.

ഈ നാല് റിയാക്ടറുകൾ പ്രവർത്തനമാരംഭിക്കുമ്പോൾ യു.എ.ഇയിൽ 24 മുതൽ 25 ശതമാനം വരെ വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കുമെന്ന് അൽ മാസ്റൗറി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഏക ആണവ പദ്ധതിയാണ് അൽ ദഫ്‌റയിലെ ബരാകാ പ്ലാന്റിൽ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ 96 ശതമാനം പണിയും പൂർത്തിയായി.

റിയാക്ടറുകൾ പ്രാദേശികമായി ബന്ധിപ്പിക്കുകയും ജിസിസി ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യും. ആണവ വൈദ്യുത ഉത്പാദന രംഗത്ത് യാതൊരു അനുഭവവുമില്ലാത്ത ഈ രാജ്യം സമയബന്ധിതവും കൃത്യമായ ബജറ്റിലുമാണ് പൂർത്തിയാക്കിയത്. യു.എ.ഇയെ സംബന്ധിച്ചിടത്തോളം ആണവമാറ്റം ഒരു തന്ത്രപരമായ തീരുമാനമായിരുന്നുവെന്നും, ശുദ്ധവും പുനരുൽപ്പാദനക്ഷമവുമായ ഊർജ്ജത്തിലേക്ക് ലോകത്തിലേക്ക് നീങ്ങുകയല്ലാതെ ലോകത്താകമാനം ഊന്നൽ നൽകുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button