Latest NewsNewsGulf

വൻ ബഡ്‌ജറ്റിൽ ദുബായിൽ യൂസ്‌ഡ്‌ മാർക്കറ്റ് ഒരുങ്ങുന്നു

ദുബായ്: ഉപയോഗിച്ച വസ്‌തുക്കളുടെ വിൽപ്പനയ്ക്കായി ദുബായിൽ പുതിയ വിപണി തുറക്കുമെന്ന് മുനിസിപ്പാലിറ്റി. വര്‍സാനില്‍ മുനിസിപ്പാലിറ്റി നഴ്സറിക്ക് പിന്നിലുള്ള സ്ഥലത്താണ് യൂസ്‌ഡ്‌ മാർക്കറ്റ് ഒരുക്കുന്നത്. കെട്ടിട നിർമാണ സാമഗ്രികൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ, ഇലക്ട്രിക് ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഈ മാർക്കറ്റിൽ ലഭ്യമാകും. 10 കോടി ദിർഹം ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.

ഒരു മേഖലയിൽനിന്ന് മറ്റൊരു മേഖലയിലേക്ക് ഈ വസ്‌തുക്കൾ മാറ്റുന്നതിന്റെ ബുദ്ധിമുട്ടും പുനർ കയറ്റുമതി ഉൾപ്പെടെ ഉപയോഗിച്ച വസ്തുക്കളുമായി ബന്ധപ്പെട്ട് വൻ വിപണിയുമാണ് യൂസ്‌ഡ്‌ മാർക്കറ്റിലൂടെ ലക്ഷ്യമിടുന്നത്. ഉപയോഗിച്ച കെട്ടിടനിർമാണ സാമഗ്രികളുടെ വിപണിയായ സ്ക്രാപ് മാർക്കറ്റ് കെട്ടിടത്തിൽ പൊതു സേവന വിഭാഗം, ഭരണ വിഭാഗം ഓഫിസുകൾ ഉൾപ്പെടെ 71 കടകൾ കൂടാതെ ഭക്ഷ്യശാല, ആരാധനാലയം, പാർക്കിങ് എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button