Latest NewsNewsIndia

ഗൗരി ലങ്കേഷ് കൊലപാതകം ചുരുളഴിയുന്നു : കൊലപാതകത്തിന് ഏക ദൃക്‌സാക്ഷി : നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കൈമാറി

 

ബെംഗളൂരു : രാജ്യം മുഴുവന്‍ ഏറെ പ്രതിഷേധമിരമ്പിയ ഗൗരി ലങ്കേഷ് വധക്കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. കൊലപാതകത്തിവ് ദൃക്‌സാക്ഷി. ഗൗരി ലങ്കേഷ് വധക്കേസില്‍ അയല്‍വാസിയായ വിദ്യാര്‍ഥി പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) നിര്‍ണായക ദൃക്‌സാക്ഷിമൊഴി നല്‍കിയതായി സൂചന. രാജരാജേശ്വരി നഗറിലെ വീട്ടിനു മുന്നില്‍ ഗൗരി കൊല്ലപ്പെട്ട അഞ്ചിനു രാത്രി ഹെല്‍മറ്റ് ധരിച്ച രണ്ടു പേരാണു ബൈക്കില്‍ എത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ഇരുവരും തന്നെ കണ്ടിരുന്നതായും ഇവര്‍ കൊലപ്പെടുത്തുമെന്നു ഭയമുള്ളതിനാല്‍ നഗരം വിട്ടു പോകുകയായിരുന്നുവെന്നും വിദ്യാര്‍ഥി അറിയിച്ചു.

രണ്ടു പേരെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നതായും സൂചനയുണ്ട്. നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ ഡോ. വീരേന്ദ്ര താവ്‌ഡെയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും എസ്‌ഐടി ശ്രമം നടത്തുന്നു. സനാതന്‍ സന്‍സ്ഥയ്ക്കായി ആയുധങ്ങള്‍ എത്തിച്ചുകൊടുത്തതിനാണ് താവ്‌ഡെയെ കഴിഞ്ഞ വര്‍ഷം സിബിഐ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button