Life StyleHealth & Fitness

മറക്കാതിരിക്കാം ഈ കുത്തിവയ്പ്പുകള്‍

രോഗം വന്നു കഴിഞ്ഞു ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗംവരാതെ സൂക്ഷിക്കുന്നതാണ്. എങ്കില്‍പ്പോലും പലപ്പോഴും ഈ വസ്തുത നാം മറക്കുന്നതുകൊണ്ടാണ് ഒഴിവാക്കാന്‍ സാധിക്കുമായിരുന്ന പല രോഗങ്ങളും നമ്മെ പിടികൂടുന്നത്.

സ്വയം ഒഴിവാക്കാന്‍ കഴിയുന്ന രോഗങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നവയാണ് പ്രതിരോധ കുത്തിവയ്പുകള്‍ വഴി തടഞ്ഞുനിര്‍ത്താവുന്ന ഓരോ പകര്‍ച്ചവ്യാധികളും. അനേകവര്‍ഷത്തെ ഗവേഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരുകാലത്ത് മരണത്തിന്റെ പര്യായമായി മാത്രം കാണാന്‍ സാധിച്ചിരുന്ന പല മാരകരോഗങ്ങളും ഇന്ന് മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിച്ചിട്ടുണ്ട്.

ക്ഷയം, പോളിയോ, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്, അഞ്ചാംപനി, മുണ്ടിനീര്, ഹിമോഫിലസ് ഇന്‍ഫ്ളുവന്‍സ, ടൈഫോയ്ഡ് എന്നിവയ്ക്കാണ് പൊതുവായി പ്രതിരോധ വാക്സിനുകള്‍ നല്‍കിവരുന്നത്. ഇതിനുപുറമെ വേണമെങ്കില്‍ നല്‍കാവുന്ന വാക്സിനുകളുടെ പട്ടികയില്‍ ചിക്കന്‍പോക്സ് വാക്സിന്‍, ഹെപ്പറ്റെറ്റിസ് ബി വാക്സിന്‍, ന്യൂമോകോക്കല്‍ വാക്സിന്‍ എന്നിവയും ഉണ്ട്.

പനിയോ മറ്റു രോഗങ്ങളോ ഉള്ളപ്പോള്‍ കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കരൂത്. കുത്തിവയ്പുകള്‍ക്കുശേഷം വരുന്ന പനി തികച്ചും സ്വാഭാവികമാണ്. പോളിയോ വാക്സിന്‍ തുള്ളിമരുന്നായാണ് കൊടുക്കുന്നത്. ഇതിനുപുറമെ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം സര്‍ക്കാര്‍ പള്‍സ് പോളിയോ തുള്ളിമരുന്നും അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button