Latest NewsLife StyleHealth & Fitness

ഹൃദയാരോഗ്യത്തിനും മാനസികാരോഗ്യത്തിനും നെല്ലിക്ക

ധാരാളം ജീവകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. ഓറഞ്ച് നീരില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 20 മടങ്ങ് ജീവകം സി നെല്ലിക്കാനീരില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ ടാനിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നെല്ലിക്ക വേവിച്ചാലോ ഉണങ്ങിയാലോ അതിലുള്ള ജീവകങ്ങള്‍ നഷ്ടപ്പെടുന്നില്ല. ഇരുമ്പ്, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, ജീവകം എ, ബി, സി തുടങ്ങി അനേകം മൂലകങ്ങളും ജീവകങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.

നെല്ലിക്കയിലെ ജീവകം സി രക്തത്തിലെ ട്രൈഗ്ളിസറൈഡ്, കൊളസ്ട്രോള്‍ എന്നീ കൊഴുപ്പുകളുടെ അളവ് കുറയ്ക്കുന്നു. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നവരുടെ ദഹന പ്രക്രിയ സുഗമമാകും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറംതള്ളി കരളിനെ സംരക്ഷിക്കുന്നു. ശ്വാസകോശ സംരക്ഷണത്തിനും ആസ്തമയ്ക്കും നെല്ലിക്ക ഉത്തമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോളിഫീനോള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. പ്രമേഹചികിത്സയില്‍ വളരെ പ്രാധാന്യമാണ് നെല്ലിക്കയ്ക്കുള്ളത്. നെല്ലിക്കാനീര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും സമം ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത്‌ പ്രമേഹശമനത്തിനു നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്ഥിരമായി കഴിക്കുക.

ഓര്‍മശക്തി കൂട്ടുന്നതിനു വളരെ നല്ലതാണ് നെല്ലിക്ക. ഓര്‍മശക്തി നശിക്കുന്ന അള്‍ഷിമേര്‍സ് രോഗം ബാധിച്ചവര്‍ക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് ആശ്വാസകരമാണ്. മലബന്ധം ഒഴിവാക്കുന്നതിനും നല്ല ശോധനക്കും ഉത്തമമാണ് നെല്ലിക്ക. , ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നും തന്നെ വരില്ല. സ്ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
ആമാശയം, കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.

നേത്രസംരക്ഷണത്തിലും നെല്ലിക്കയുടെ പങ്കു വളരെ വലുതാണ്. പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്തുന്നതിന് നെല്ലിക്കയുടെ ഉപയോഗം സഹായിക്കും. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിക്കും. ചര്‍മ്മസംരക്ഷണത്തിന് നെല്ലിക്കയുടെ ഉപയോഗം വളരെ ഗുണം ചെയ്യും. നെല്ലിക്കയി ല്‍ജീവകം സി ധാരാളം ഉള്ളത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ ചര്‍മ്മത്തെ എപ്പോഴും നനവുറ്റതാക്കിയും മാറ്റുന്നു. നെല്ലിക്കയിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും.

കേശസംരക്ഷണത്തിനും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്ക ചേര്‍ന്ന ധാരാളം കേശസംരക്ഷക ഷാമ്പൂവും എണ്ണയും വിപണിയില്‍ ലഭ്യമാണ്. നെല്ലിക്കയുടെ ഉപയോഗം ധാരാളം കാത്സ്യത്തെ ആഗീകരിക്കുന്നതിനാല്‍ മുടി നല്ല നിറമുള്ളതാകുന്നു. ഒപ്പം, അകാലത്തിലെ നരയേയും അകറ്റുന്നു. നെല്ലിക്ക അരച്ച് തലയോട്ടിയില്‍ പുരട്ടുന്നത് മുടി നല്ല രീതിയില്‍ വളരുന്നതിനും നരയ്ക്കുന്നത് തടയാനും സാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button