Latest NewsNewsGulf

തൊഴില്‍ത്തര്‍ക്കം പരിഹരിക്കാനായി പുതിയ നിയമവുമായി ഖത്തര്‍

ദോഹ: തൊഴില്‍ത്തര്‍ക്കം പരിഹരിക്കാനായി പുതിയ നിയമ നിര്‍മാണത്തിനു ഒരുങ്ങി ഖത്തര്‍. പുതിയ നിയമത്തിന്റെ കരട് തീരുമാനത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കരടിനു അംഗീകാരം നല്‍കിയത്. കരട് നിയമത്തില്‍ തൊഴില്‍ത്തര്‍ക്കം പരിഹരിക്കാനായി കമ്മിറ്റി രൂപവത്കരിക്കുക, തൊഴില്‍ത്തര്‍ക്ക പരിഹാര കമ്മിറ്റിക്ക് കൈമാറാന്‍ ബന്ധപ്പെട്ട മാനേജ്മെന്റ് പാലിക്കേണ്ട വ്യവസ്ഥകള്‍ എന്നിവയെല്ലാം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

തൊഴില്‍ തര്‍ക്കം റഫര്‍ ചെയ്യേണ്ട കാലാവധി, അപ്പീലിനുള്ള സമയം, തൊഴില്‍തര്‍ക്കവുമായി ബന്ധപ്പെട്ട നടക്കുന്ന അന്തിമ വാദം എന്നിവയെക്കുറിച്ചും കരട് നിയമത്തില്‍ പരമാര്‍ശിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button