Latest NewsFootballSports

വാഹനാപകടത്തിൽ ഫുട്ബോൾ താരത്തിന് പരിക്ക്

ആം​സ്റ്റ​ർ​ഡാം: വാഹനാപകടത്തിൽ ഫുട്ബോൾ താരത്തിന് പരിക്ക്. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ അ​ർ​ജ​ന്‍റീ​നി​യ​ൻ താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ​യ്ക്കാണ് കാർ അപകടത്തിൽ പരിക്കേറ്റത്. ഹോ​ള​ണ്ടി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ആം​സ്റ്റ​ർ​ഡാ​മി​ൽ വെച്ചായിരുന്നു അപകടം നടന്നത്. കൊ​ളം​ബി​യ​ൻ ഗാ​യ​ക​ൻ മ​ലു​മ​യു​ടെ സം​ഗീ​ത പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച ശേഷം അ​ഗ്യൂ​റോ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോയ ടാക്സി അപകടത്തിൽപെടുകയായിരുന്നു. അപകടത്തിൽ താരത്തിന്‍റെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. ആറു മുതൽ എട്ടാഴ്ചവരെ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം. ഇതോടെ ശ​നി​യാ​ഴ്ച ചെ​ൽ​സി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ അഗ്യൂറോയുടെ സേവനം സിറ്റിക്ക് നഷ്ടമാകും. അടുത്ത ആഴ്ച നടക്കുന്ന അർജന്‍റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിലും അ​ഗ്യൂ​റോ മത്സരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button