Latest NewsAutomobilePhoto Story

ഇന്ത്യയിൽ രണ്ട് ബൈക്കുകളുടെ നിർമാണം അവസാനിപ്പിച്ച് ഹോണ്ട

ഇന്ത്യയിൽ യുവാക്കളുടെ ഹരമായിരുന്ന 150 ആർ(R), സിബിആര്‍ 250 ആര്‍(R) ബൈക്കുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ഹോണ്ട. 2017 ഏപ്രില്‍ ഒന്നിന് ശേഷം ഇരു മോട്ടോര്‍സൈക്കിളുകളും കമ്പനി നിർമിച്ചിട്ടില്ലെന്നാണ് വിവരം. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും രണ്ടു മോഡലുകളും കമ്പനി പിൻവലിച്ച് കഴിഞ്ഞു. ബിഎസ് ഫോർ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ക്ലിയറന്‍സ് വില്‍പനയിലൂടെ ഈ രണ്ടു ബൈക്കുകളും കമ്പനി വിറ്റഴിച്ചതായാണ് സൂചന.

ബിഎസ് ഫോർ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇരു മോട്ടോര്‍സൈക്കിളുകളുടെയും പുതിയ പതിപ്പുകൾ ഹോണ്ട അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും അത് എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. കേവലം ബിഎസ് ഫോർ എഞ്ചിനെക്കാൾ ഉപരി പുത്തന്‍ ഫീച്ചറുകളുമായിട്ടായിരിക്കും 150 ആർ(R), സിബിആര്‍ 250 ആര്‍(R) വിപണിയിൽ അവതരിക്കുക.

ഇരു മോട്ടോര്‍സൈക്കിളുകളും 2011 ലാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി കാലെടുത്ത് വെച്ചത്. മികവാര്‍ന്ന എഞ്ചിനും, ബില്‍ഡ് ക്വാളിറ്റിയുടെ പശ്ചാത്തലത്തിൽ 150 ആർ(R), സിബിആര്‍ 250 ആര്‍(R)ന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button