Latest NewsNewsGulf

സൗദിയില്‍ വാഹനാപകടം: മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ 2 മരണം. മലപ്പുറം മങ്കട സ്വദേശി അജിത്​, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവര്‍ സൗദി യു.എ.ഇ അതിര്‍ത്തി പ്രദേശമായ സല്‍വയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ഇവരുടെ വാഹനത്തില്‍ കൂടെയുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം സംഭവിച്ചത്. ബഹ്റൈനില്‍ നിന്നും യു.എ.ഇയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അപകടത്തില്‍ പരിക്കേറ്റ ഇരുവരും മരിച്ചു. വാഹനമോടിച്ചിരുന്ന പ്രസാദിനും കൂടെ സഞ്ചരിച്ചിരുന്ന വിനോദിനും പരിക്കേറ്റു. ഇവരെ അല്‍ അഹ്സ, സാല്‍വ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button