ലുക്കിലും കരുത്തിനും പിന്നാലെ കൂടുതൽ സുരക്ഷിതനായി എന്‍എസ് 200

ലുക്കിലും കരുത്തിനും പിന്നാലെ കൂടുതൽ സുരക്ഷിതനായി എന്‍എസ് 200. പുത്തൻ എബിഎസ് പതിപ്പ് ഉടൻ പുറത്തിറങ്ങും. എഫ് ഐ(ഫ്യൂവല്‍ ഇഞ്ചക്ഷന്‍) ഡെക്കേലുകളോട് കൂടിയ പുതിയ പള്‍സര്‍ എന്‍എസ് 200 ന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങാൻ ഇരിക്കുന്ന ബൈക്കിൽ എഫ്ഐ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

എബിഎസോട് കൂടിയ അപ്ഡേറ്റഡ് പള്‍സർ എന്‍എസ് 200 നിലവിലെ കാര്‍ബ്യുറേറ്ററില്‍ തന്നെയാകും എത്തുകയെന്ന് ബജാജ് ഡീലര്‍ഷിപ്പുകള്‍ പറയുന്നു. ആര്‍ എസ് 200 ല്‍ ഉള്ള സിംഗിള്‍ ചാനല്‍ എബിഎസ് സിസ്റ്റമാണ് പുതിയ പള്‍സര്‍ എന്‍എസ് 200 ലും കമ്പനി ഉൾപ്പെടുത്തുക. മറ്റു ഫീച്ചറുകളിലോ എൻജിനിലോ ബജാജ് മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ് വിവരം.