Latest NewsFootballSports

അണ്ടര്‍ 17 ലോകകപ്പ് ; ദീപശിഖ ഏറ്റുവാങ്ങി കോഴിക്കോട്

കോഴിക്കോട്: അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള ദീപശീഖാപ്രയാണത്തിന് കോഴിക്കോട്ട് വമ്പൻ സ്വീകരണം. ലോക ഫൂട്ട്ബോൾ മത്സരത്തെ നെഞ്ചോട് ചേർത്ത് കൊണ്ട് നിറഞ്ഞ മനസോടെയാണ് നഗരം ദീപശിഖ ഏറ്റുവാങ്ങിയത്. മാനാഞ്ചിറസ്ക്വയറിനെ വലം വെച്ച ദീപശിഖ പ്രയാണത്തിന് അകമ്പടിയായി കൊട്ടും പാട്ടും ആഘോഷവും നിറച്ച്‌ കലാപ്രകടനങ്ങളുമുണ്ടായിരുന്നു.

എം.എല്‍.എ എ. പ്രദീപ് കുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, തുടങ്ങിയവര്‍ ജാഥയ്ക്ക്അകമ്പടി നൽകി. കഴിഞ്ഞ ദിവസം കാസര്‍കോട്ട് നിന്ന് റപ്പെട്ട ദീപശിഖ നാളെ എറണാകുളത്ത് സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button