Latest NewsFootballSports

അണ്ടർ 17 വേൾഡ് കപ്പ് ; അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് നിരാശ

ന്യൂ​ഡ​ൽ​ഹി: അണ്ടർ 17 വേൾഡ് കപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് നിരാശ. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നിറങ്ങിയ ഇന്ത്യ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് അമേരിക്കയുടെ മുൻപിൽ പരാജയപ്പെട്ടത്. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യി​രു​ന്നു ഇ​ന്ത്യ. 29-ാം മി​നി​റ്റി​ൽ ജോ​ഷ് സെ​ര​ഗെ​ന്‍റാ​ണ് അ​മേ​രി​ക്ക​യ്ക്കാ​യി ആദ്യ ഗോൾ സ്വന്തമാക്കിയത്. ബോ​ക്സി​ൽ ജി​തേ​ന്ദ്ര സിം​ഗി​ന്‍റെ ഫൗ​ളി​നെ തു​ട​ർ​ന്നാ​ണ് റ​ഫ​റി പെ​നാ​ൽ​റ്റി അനുവദിച്ചത്. ര​ണ്ടാം പ​കു​തി​യു​ടെ ആ​റാം മി​നി​റ്റിൽ ക്രി​സ് ഡ​ർ​ക്കും 33 മി​നി​റ്റി​നു​ശേ​ഷം ആ​ൻ​ഡ്രൂ കാ​ർ​ലെ​ട്ടോ​നും അമേരിക്കക്കായി വിജയ ഗോളുകൾ സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button