Latest NewsFootballSports

ഇറാനും നൈജറിനും ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ വിജയത്തുടക്കം

കൊച്ചി/മഡ്​ഗാവ്: ഇറാനും നൈജറിനും ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ വിജയത്തുടക്കം.കൊച്ചിയില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ നൈജര്‍ ഉത്തര കൊറിയയെ 0-1 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. നൈജറും ഉത്തരകൊറിയയും തമ്മിലുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിലെ അൻപത്തിയൊൻപതാം മിനിറ്റില്‍ സലിമാണ് നൈജറിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്.

ഗോവയില്‍ നടന്ന ഗ്രൂപ്പ് സി പോരാട്ടത്തിൽ ഗിനിക്കെതിരെ 3-1 ഗോളിനാണ് ഇറാൻ ജയം സ്വന്തമാക്കിയത്. 59-ാം മിനിറ്റിൽ സയ്യദ്,70-ാം മിനിറ്റിലെ പെനാല്‍റ്റിയില്‍ നിന്ന് ഷരിഫി,90-ാം മിനിറ്റില്‍ കരിമി എന്നിവരാണ് ഇറാന്റെ വിജയ ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഫാഞ്ചെ ടൗറെയാണ് ഗിനിക്കായി ആശ്വാസഗോള്‍ സ്വന്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button