KeralaLatest NewsNews

കേരളത്തിലെ യുവാക്കളെക്കുറിച്ച് കണ്ണന്താനം പറയുന്നത്

ന്യൂഡല്‍ഹി:  കേരളത്തിലെ യുവാക്കളെല്ലാം ഗള്‍ഫിലേക്ക് പോയിരിക്കുകയാണെന്ന അഭിപ്രായവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായതു കൊണ്ടാണ് മലയാളി യുവാക്കള്‍ ജോലി തേടി ഗള്‍ഫിലേക്ക് പോയത് എന്നായിരുന്നു കണ്ണന്താനത്തിന്റെ പരമാര്‍ശം. ഡല്‍ഹിയില്‍ എകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനുള്ള പരിഹരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജാഥ ഉദ്ഘാടനം ചെയ്തു. സിപിഎം ഭരണത്തിന്റെ കീഴില്‍ കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ പിന്തുണയ്ക്കുന്നതായും അമിത് ഷാ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button