KeralaLatest NewsNews

വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെ നിയമ നടപടി ശക്തമാക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്​​റ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മ​ല്ലാ​ത്ത രൂ​പ​മാ​റ്റ​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കാ​ന്‍ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ള്‍​ക്ക്​ നി​ര്‍​ദേ​ശം​ന​ല്‍​കി. രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ സം​സ്​​ഥാ​ന​ത്ത്​ വ​ര്‍​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കുന്നെന്ന വി​ല​യി​രു​ത്ത​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ര്‍​ദേ​ശം. വാ​ഹ​ന​ങ്ങ​ളി​ല്‍ ക​മ്പ​നി ന​ല്‍​കു​ന്ന രൂ​പ​ക​ല്‍​പ​ന​ക്ക​നു​സ​രി​ച്ചു​ള്ള ബോ​ഡി, സൈ​ല​ന്‍​സ​ര്‍ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ള്‍ മാ​റ്റി പ​ക​രം മ​റ്റ് വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത് വ​രു​ത്തു​ന്ന രൂ​പ​മാ​റ്റം നി​ര​വ​ധി സു​ര​ക്ഷ​പ്ര​ശ്ന​ങ്ങ​ള്‍​ക്കും അ​പ​ക​ട​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കുന്നെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​റ്റ​വും അ​നി​വാ​ര്യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​ത്ര​മേ രൂ​പ​മാ​റ്റം ന​ല്‍​കു​ന്ന​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​രി​ല്‍​നി​ന്ന്​ അ​നു​മ​തി​ല​ഭി​ക്കൂ. ബൈ​ക്കു​ക​ളു​ടെ ഹാ​ന്‍​ഡി​ല്‍, സൈ​ല​ന്‍​സ​ര്‍ തു​ട​ങ്ങി​യ​വ മാ​റ്റി​​വെ​ക്കു​ന്ന​തു​പോ​ലെ ശാ​സ്​​ത്രീ​യ​മ​ല്ലാ​തെ വാ​ഹ​ന​ത്തി​ല്‍ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ള്‍​ക്ക് അ​നു​മ​തി ല​ഭി​ക്കു​ക​യി​ല്ല. എ​ന്നാ​ല്‍ നി​ര​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ രൂ​പ​മാ​റ്റം വ​രു​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ഉണ്ട്.

ഇ​ത്ത​രം 30 വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വ​യി​ല്‍ രൂ​പ​മാ​റ്റ​ത്തി​ന് അ​നു​മ​തി​യി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്സ്‌ട്രേ​ഷ​ന്‍ കാ​ന്‍​സ​ല്‍ ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി ശുപാർശ ​ചെ​യ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button