Latest NewsFootballSports

അണ്ടർ 17 ലോകകപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും

കൊൽക്കത്ത ; അണ്ടർ 17 ലോകകപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിനാണ് ചിലിയേ പരാജയപ്പെടുത്തിയത്. അഞ്ചാം മിനിറ്റില്‍ കല്ലം ഹുഡ്സൻ,ജാഡോന്‍ സാന്‍ചോ,ആംഗെല്‍ ഗോമസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.

മറ്റൊരു മത്സരത്തില്‍ ന്യൂ കാലിഡോണിക്കെതിരെ ഗോള്‍മഴ തീര്‍ത്താണ് ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്. 7-1 എന്ന ഗോൾ നിലയിലായിരുന്നു ഫ്രാൻസിന്റെ വിജയം. അമിനെ ഗൗരി,ഗോമസ്, ഇസിഡോര്‍, കാക്വരെറ്റ് എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. തൊണ്ണൂറാം മിനിറ്റിലായിരുന്നു  കാലിഡോണി  ആശ്വാസഗോള്‍ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button