Latest NewsNewsIndia

അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു : പണിമുടക്ക് കേരളത്തെ ബാധിയ്ക്കില്ല

 

ന്യൂഡല്‍ഹി: ജി.എസ്.ടിയിലെ അപാകതകളിലും ഡീസല്‍ വില വര്‍ദ്ധനയിലും പ്രതിഷേധിച്ച് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എ.ഐ.എം.ടി.സി) 36 മണിക്കൂര്‍ നീണ്ട അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി.

രാവിലെ എട്ടിന് തുടങ്ങിയ പണിമുടക്ക് നാളെ രാത്രി എട്ടിന് അവസാനിക്കും. 93 ലക്ഷം ട്രക്കുകളും 50 ലക്ഷം ബസുകളും ഉള്‍പ്പെടുന്ന എ.ഐ.ടി.എം.സിയുടെ പണിമുടക്ക് രാജ്യത്തെ പല മേഖലകളിലെയും ഗതാഗതത്തെ സാരമായി ബാധിക്കും. എന്നാല്‍, കേരളത്തെ കാര്യമായി ബാധിക്കില്ല.സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിനുകളും ഇന്ധന നീക്കം നടത്തുന്ന ടാങ്കര്‍ ലോറികളും പണിമുടക്കുമായി സഹകരിക്കുന്നില്ല. പണിമുടക്കിന് നേതൃത്വം നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേകിച്ച് സമരസമിതിയും രൂപീകരിച്ചിട്ടില്ല. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന് കോഴിക്കോട് മാത്രമാണ് സംസ്ഥാനത്ത് യൂണിറ്റുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button