KeralaLatest NewsNews

സംസ്ഥാനത്ത് പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നു: ഗുരുതര ആരോപണവുമായി നിമിഷയുടെ മാതാവ് ബിന്ദു

 

ന്യൂഡല്‍ഹി : സംസ്ഥാനത്ത് പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായ ഐ.എസില്‍ ചേര്‍ന്ന് നിമിഷയുടെ മാതാവ് ബിന്ദു. വിലപിടിപ്പുള്ള മൊെബെല്‍ഫോണുകളും വസ്ത്രങ്ങളും ബൈക്കും ഉള്‍പ്പെടെയാണ് ഇതിനായി വാഗ്ദാനം ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.

മതം മാറി വിവാഹിതയായ വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയയുടെ കേസില്‍ കക്ഷിചേരാന്‍ തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുകുമാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. വിലപിടിപ്പുള്ള മൊെബെല്‍ഫോണുകളും വസ്ത്രങ്ങളും െബെക്കും ഉള്‍പ്പെടെ പ്രണയംനടിച്ചു മതംമാറ്റാനായി നടക്കുന്ന യുവാക്കള്‍ക്കു ലഭിക്കുന്നുണ്ട്. ഹിന്ദുപെണ്‍കുട്ടികളെ മതംമാറ്റാനായി അഞ്ചുമുതല്‍ ഏഴുലക്ഷംരൂപയാണ് മുസ്ലിംചെറുപ്പക്കാര്‍ക്കു ലഭിക്കുന്നത്. എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തകര്‍ക്ക് ഇത്തരം നടപടികളില്‍ പങ്കുണ്ട്.

നിര്‍ബന്ധിപ്പിച്ചാണ് നിമിഷയെ മതപരിവര്‍ത്തനത്തിനു വിധേയയാക്കിയതെന്ന് അവര്‍ ഹര്‍ജിയില്‍ പറഞ്ഞു. ഹാദിയയെ പിതാവിന്റെ സംരക്ഷണയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുമ്പാകെയാണ് നിമിഷയുടെ അമ്മ ഈ ആവശ്യം ഉന്നയിച്ചത്. കേസ് ഇന്നു പരിഗണിക്കാനിരിക്കെയാണ് നിമിഷയുടെ അമ്മയുടെ നടപടി.

കേരളത്തില്‍ ഐ.എസിന് സ്വാധീനം കൂടിവരികയാണ്. മതംമാറിയവരില്‍ പലരും രാജ്യം വിട്ടതിനാല്‍ എന്‍.ഐ.എ, റോ, ഐ.ബി എന്നിവയുടെ അന്വേഷണം ആവശ്യമാണ്. രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം വഷളാക്കുന്ന ഈ പ്രവര്‍ത്തനങ്ങളെ കേന്ദ്രഏജന്‍സികള്‍ ആഴത്തില്‍ അന്വേഷിക്കണമെന്നും ആവര്‍ ആവശ്യപ്പെട്ടു. നിമിഷ എന്ന യുവതി മതംമാറി ഫാത്തിമ എന്നു പേരു സ്വീകരിച്ച ശേഷം ഭര്‍ത്താവ് ഈസയ്‌ക്കൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അഫ്ഗാനിലേക്ക് കടന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button