Latest NewsFootballSports

തകർപ്പൻ ജയം സ്വന്തമാക്കി യു.എസ്.എയും മാലിയും

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍-17 ലോകകപ്പ് തകർപ്പൻ ജയം സ്വന്തമാക്കി യു.എസ്.എയും മാലിയും. ഗ്രൂപ്പ് എ വിഭാഗത്തിൽ എതിരില്ലാതെ ഒരു ഗോളിന് ഘാനയെ തകർത്താണ് യു.എസ്.എ രണ്ടാം ജയം സ്വന്തമാക്കിയത്. 75ആം മിനിറ്റില്‍ അയോ അകിനോലയാണ് യു.എസ്.എയുടെ വിജയഗോള്‍ സ്വന്തമാക്കിയത്.

അതെ സമയം ഗ്രൂപ്പ് ബി വിഭാഗത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തുർക്കിക്കെതിരെ മാലി വിജയം സ്വന്തമാക്കിയത്. 38-ാം മിനിറ്റില്‍ ജെമോസ ട്രാവോർ,68-ാം മിനിറ്റില്‍ എന്‍ ഡ്യായെ, 86-ാം മിനിറ്റില്‍ കൊണാറ്റ എന്നിവരാണ് മാലിക്കായി വിജയ ഗോളുകൾ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button