Latest NewsKeralaNewsHealth & Fitness

എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് പത്ത് മരണം

കൊച്ചി :കഴിഞ്ഞ ഒമ്പത് ദിവസത്തിനുളളിൽ സംസ്ഥാനത്ത് എലിപ്പനി ബാധയിൽ മരിച്ചത് പത്തു പേർ.ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ എട്ടു മാസത്തിനിടെ 91 പേരാണ് ഈ രോഗം മൂലം മരിച്ചത്.2,898 പേര്‍ക്ക് എലിപ്പനി ബാധ കണ്ടെത്തി. ഒന്‍പത് ദിവസത്തിനുള്ളില്‍ 147 പേര്‍ക്കാണ് പനി ബാധിച്ചത്.കഴിഞ്ഞ മാസം 206 പേരില്‍ പനി കണ്ടെത്തിയിരുന്നു.

ഒക്ടോബറിലെ ആദ്യ മൂന്ന് ദിവസം 26 പേരില്‍ എലിപ്പനി കണ്ടെത്തിയിരുന്നു .അടുത്ത ദിവസം 27 പേര്‍ക്ക് കൂടി പനി സ്ഥിരീകരിച്ചു. മരണസഖ്യ ഏഴായി. അഞ്ചിന് 27 പേരിലും, ആറിന് 21 പേരിലും രോഗം സ്ഥിരീകരിച്ചു.ആറിന് ഒരാള്‍ മരിച്ചു.ഏഴിന് 13 പേരില്‍ക്കൂടി രോഗം കണ്ടെത്തി.തുടര്‍ന്ന് രണ്ട് പേര്‍ കൂടി മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുമായി 33 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയിലാണ് എലിപ്പനി കൂടുതല്‍. ഈ മാസം മാത്രം കോഴിക്കോട്ട് 50 പേര്‍ക്ക് പനി ബാധിച്ചു. മലപ്പുറത്ത് 17, എറണാകുളത്ത് 11, തിരുവനന്തപുരത്ത് 10 പേരിലും എലിപ്പനി കണ്ടെത്തി. ഹെപ്പറ്റൈറ്റിസ്-എ മഞ്ഞപ്പിത്തം 87 പേരിലാണ് കണ്ടെത്തിയത്. 9,686 പേര്‍ വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button