KeralaLatest NewsNews

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരോ? ഡിജിപി പറയുന്നു.

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. ഇവിടെ ഒരു ആക്രമണവും ആര്‍ക്കെതിരെയും ഉണ്ടാകുന്നില്ല. തെറ്റായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുത്. ബോധവത്കരണത്തിനായി പൊലീസ് നേരിട്ടിറിങ്ങുമെന്നും ബെഹ്റ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളില്‍ കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശത്തിനെതിരേയാണ് ഡിജിപി രംഗത്തെത്തിയത്.കഴിഞ്ഞ ദിവസം മുതലാണ് ബംഗാളില്‍ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ ഉണ്ടായത്. കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടല്‍ ഉടമ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശമാണ് വ്യാപകം. വാട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button