Latest NewsIndia

സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം. ജമ്മു കാശ്മീരിലെ സനത് നഗര്‍ ചൗക്കില്‍ സിആർപിഎഫ്(സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്) ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് മോട്ടോര്‍ സൈക്കിളുകളിലെത്തിയ ഭീകരര്‍ സനന്ത് നഗറില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സി.ആര്‍.പി.എഫിന്റെ സി.29 ബറ്റാലിയന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സി.ആര്‍.പി.എഫ് ഭടന്മാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും സൈനിക വക്താവ് രാജേഷ് യാദവ് പറഞ്ഞു. സൈനികരുടെ തിരിച്ചടിയില്‍ ഒരു തീവ്രവാദിയ്ക്ക് പരിക്കേട്ടിട്ടുണ്ടെന്നാണ് വിവരം. ആക്രമണം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട മറ്റ് തീവ്രവാദികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നതായി സുരക്ഷാസേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button