Latest NewsCricketNewsSports

നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവി

പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ബിസിസിഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒരുപാട് മത്സരങ്ങള്‍ പരിക്ക് കാരണം തനിക്ക് നഷ്ടപ്പെട്ടിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താരം രംഗത്തു വന്നിരിക്കുന്നത്.
നഷ്ടപരിഹാരമായി മൂന്ന് കോടി രൂപയാണ് താരം ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് നിരവധി കത്തുകളാണ് യുവരാജ് ബിസിസിഐയ്ക്ക് അയച്ചത്.

ഐപിഎല്ലിലെ ചില മത്സരങ്ങള്‍, 2016ലെ ഏകദിന ലോകകപ്പ് സെമിഫൈനല്‍ തുടങ്ങി നിരവധി മത്സരങ്ങളാണ് പരിക്ക് കാരണം യുവിക്ക് നഷ്ടമായത്. പരിക്ക് മൂലം കളിക്കാര്‍ക്ക് മത്സരം നഷ്ടപ്പെട്ടാല്‍ ബിസിസിഐ പോളിസി പ്രകാരം നഷ്ടപരിഹാരം നല്‍കുന്ന പതിവുണ്ട്. മുഹമ്മദ് ഷമിയ്ക്ക് 2.2 കോടി രൂപ ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. പക്ഷേ യുവരാജിന്റെ അപേക്ഷയില്‍ ബിസിസിഐ ഇതുവരെ തീരുമാനവും എടുത്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button