Latest NewsPen VishayamNews Story

ഇന്ന് ലോക ബാലികാദിനം: ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പറന്നകലുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതാവണം ഈ ദിനം: അവൾ ജീവിക്കട്ടെ

ന്യൂഡല്‍ഹി: ഇന്ന് ലോക ബാലികാദിനം. ‘കൗമാരക്കാരുടെ ശാക്തീകരണവും പീഡനചക്രത്തിന്‍െറ അന്ത്യവും’ എന്നതാണ് ഇത്തവണ ദിനാചരണത്തിന്‍െറ പ്രമേയം. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന് ദേശവ്യത്യാസമില്ലെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഈ ദിനം. 2012 മുതലാണ് ഒക്ടോബര്‍ 11 ബാലിക ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. പെണ്‍ ശിശുഹത്യ മുതല്‍ ലൈംഗീക ചൂഷണം വരെ വ്യാപരിക്കുന്ന മിക്കയിടങ്ങളിലും കുട്ടികളെ അരക്ഷിതരാക്കുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ആഹ്വാനം കൂടിയാണ് ബാലികാ ദിനം മുന്നോട്ട് വെക്കുന്നത്.

അവസര സമത്വവും തുല്യ നീതിയും അതിക്രമങ്ങള്‍ക്കെതെരായ പ്രതിരോധവുമെല്ലാം പുതിയകാലത്തും സജീവ ചര്‍ച്ചയാവുന്ന സന്ദര്‍ഭത്തിലാണ് ഈ ദിനം അതിന്റെ പ്രാധാന്യം സ്വയം അടയാളപ്പെടുത്തുന്നത്.പെൺകുഞ്ഞുങ്ങൾ ഈ സമൂഹത്തിൽ സുരക്ഷിതരാണോ? അവർക്കായി എന്തൊക്കെ നിയമങ്ങളാണ് നമ്മുടെ രാജ്യം ഒരുക്കിയിരിക്കുന്നത് എന്ന് ഇന്നും പലർക്കും അറിയില്ല.ശൈശവ വിവാഹം, ബാലവേല, ലിംഗഅസമത്വം, ശാരീരിക പീഡനം അങ്ങനെ എണ്ണംപറഞ്ഞ ദുരന്തങ്ങൾ പെൺകുഞ്ഞുങ്ങൾ സഹിക്കുന്നുണ്ട്.

ലൈംഗികാവയങ്ങൾ മുറിപ്പെടുത്തുന്നതും മാറിടങ്ങളുടെ വളർച്ച മുരടിപ്പിക്കുന്നതുമായ കാടൻ ആചാരങ്ങൾ ഇന്നും മുറതെറ്റാതെ നടക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവർത്തകർക്കോ പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കോ ഒന്നും ചെയ്യാനായിട്ടില്ല ഇതുവരെ. ഇതെല്ലാം ഒടുങ്ങുമ്പോഴേ സ്ത്രീ സ്വാതന്ത്രയാകുകയുള്ളു അവർക്കായി ഒരു നല്ല നാളേക്ക് വേണ്ടി ഓരോ പൗരനും പ്രവർത്തിക്കേണ്ടതുണ്ട്. അവൾ പഠിക്കട്ടെ, അവളുടെ ചിന്തകളുടെയും സ്വപ്നങ്ങളുടെയും ചിറക് അറിയാതിരിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button