CricketLatest NewsSports

പൂജ്യത്തിന് പുറത്തായിട്ടും ലോക റെക്കോർഡ് നേടി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിട്ടും ലോക റെക്കോർഡ് നേടി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പൂജ്യത്തിൽ ഔട്ടാകാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് കോഹ്ലിയുടെ പേരില്‍ ഇപ്പോഴുള്ളത്. തുടര്‍ച്ചയായ 47 മത്സരങ്ങള്‍ക്കുശേഷമാണ് കോഹ്ലി പൂജ്യത്തിന് ഔട്ടാകുന്നത്.

ഇന്ത്യ ഇതുവരെ കളിച്ച 85 ട്വന്റി-20 മത്സരങ്ങളില്‍ ക്യാപ്റ്റന്‍ പൂജ്യത്തിന് ഔട്ടാകുന്നതും ഇതാദ്യമായാണ്. പാകിസ്ഥാന്റെ ഷൊയൈബ് മാലിക്കാണ് കോഹ്‌ലിക്ക് പിന്നിലുള്ളത്. 40 മത്സരങ്ങളിലാണ് ഷൊയൈബ് പൂജ്യത്തിന് ഔട്ടാകാതെ കളിച്ചത്. യുവരാജ് സിങ് ആണ് മൂന്നാം സ്ഥാനത്ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button