മന്ത്രവാദത്തിലൂടെ വൈവാഹിക പ്രശ്നങ്ങൾക്ക് പരിഹാരം; അറബ് സഹോദരികൾ അറസ്റ്റിൽ

അബുദാബി: ദുർമന്ത്രവാദത്തിനെതിരെ അബുദാബി പൊലീസ്. വൈവാഹികമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ വിദഗ്ധരും സൈക്യാട്രിസ്റ്റുകളുമായുള്ള സഹായം തേടാൻ അബുദാബി പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിക്കാനും മന്ത്രവാദത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് മനസിലാക്കാനും ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. മന്ത്രവാദത്തിന്റെ പേരിൽ 2 അറബ് സ്ത്രീകൾ അറസ്റ്റിലായ സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടി നടത്തുന്നത്.

മന്ത്രവാദം വഴി വൈവാഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് ഈ സ്ത്രീകൾ അവകാശപ്പെടുന്നത്. അറബ് സ്ത്രീകൾക്ക് ഇതിനുള്ള പ്രത്യേക ശക്തികൾ ഉണ്ടെന്നും അവർ അവകാശപ്പെടുന്നു. ഇവരുടെ വലയിൽ കുടുങ്ങി വഞ്ചിക്കപ്പെട്ട നിരവധി സ്ത്രീകളാണ് പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മന്ത്രവാദത്തിലൂടെ വൈവാഹിക പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ സാധിക്കുമെന്നാണ് ഈ സ്ത്രീകൾ അവകാശപ്പെടുന്നത്. എന്നാൽ മന്ത്രവാദം കൊണ്ട് ഇവ ശരിയാകില്ലെന്നും മറിച്ച് ഇത്തരക്കാർ കൗൺസിലിങ്ങോ സൈക്യാട്രിസ്റ്റുകളെയോ സമീപിക്കണമെന്ന് പോലീസ് വ്യക്തമാക്കി. അറബ് വനിതകൾ അവരുടെ സേവനങ്ങൾക്കായി 34,000 ദിർഹമാണ് ചാർജ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

SHARE