ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു

bjp

കണ്ണൂര്‍: വീണ്ടും രാഷ്ട്രീയ പകപോക്കല്‍ വ്യാപകമാകുന്നു. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു. കണ്ണൂര്‍ കുറുവ അവേരിയിലാണ് സംഭവം. പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകനായ ഹരീഷിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനലുകള്‍ തകര്‍ന്നിട്ടുണ്ട്. മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തകര്‍ത്തു. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കേസ് എടുത്തു. ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.

സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ നേതാക്കള്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിക്കുന്നു.

SHARE