കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കില്‍ വിമാനസര്‍വീസ്

Jazeera-Airways

കുവൈറ്റ്: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി വിമാനകമ്പനി. കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര നടത്താം. ജസീറ എയര്‍വേയ്‌സ് ആണ് കുറഞ്ഞയാത്രാ നിരക്ക് ലഭ്യമാക്കുന്നത്. നവംബര്‍ 1 മുതല്‍ ഈ നിരക്ക് ലഭ്യമാക്കും.

ആദ്യം ഹൈദരാബാദിലേക്കാണ് സര്‍വീസ്. 2018 തുടക്കത്തോടെ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും സര്‍വീസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 25 കെഡിയാണ് കുവൈറ്റ് – ഹൈദരാബാദ് യാത്രയുടെ നിരക്ക്. നിലവിലുള്ള സര്‍വീസുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കുവൈറ്റിലുള്ള 10 ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ യാത്രയ്ക്ക് മികച്ച സര്‍വീസ് ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജസീറ എയര്‍വേയ്‌സ് ചെയര്‍മാന്‍ മര്‍വാന്‍ ബുദായ് അറിയിച്ചു. നിലവില്‍ അഞ്ച് വിമാനങ്ങളാണ് ജസീറയ്ക്കുള്ളത്. ഏഴു വിമാനങ്ങള്‍ ആകുന്നതോടെ സര്‍വീസ് വിപുലപ്പെടുത്തും.

SHARE