മാധ്യമങ്ങൾക്കെതിരെ ട്രം‌പ് നടപടിക്കൊരുങ്ങുന്നു

വാഷിങ്ടണ്‍: തനിക്കെതിരായി തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്‌ത എന്‍ബിസി ന്യൂസ് അടക്കമുളള അമേരിക്കന്‍ മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കാനാണ് ഒരുങ്ങുന്നത്. എന്‍ബിസി അടക്കമുളള മാദ്ധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു .ഇവരുടെ ലൈസന്‍സ് സംബന്ധിച്ച് പുനപരിശോധന നടത്തേണ്ടി വരുമെന്ന് ട്വിറ്ററിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.

അമേരിക്കയുടെ ആണവ പദ്ധതികളെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതാണ് ഇത്തരമൊരു നീക്കത്തിന് കാരണം. അമേരിക്ക ആണവ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നായിരുന്നു മാധ്യമങ്ങൾ പുറത്ത് വിട്ട വാർത്ത. എന്നാല്‍ ഇത് തെറ്റായ വിവരമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അറിയിച്ചിരുന്നു.