Latest NewsKeralaNews

സോളാര്‍ കേസ് : ഉത്തരവ് ഇറങ്ങിയാല്‍ കര്‍ശന നടപടിയിലേയ്ക്ക് : ഉത്തരവാദിത്വം ബെഹ്‌റയ്ക്ക്

 

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണിത്. ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപവത്കരിച്ചെങ്കിലും ഉത്തരവ് പുറത്തിറങ്ങാത്തതിനാല്‍ വ്യാഴാഴ്ച അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് പോലീസില്‍ നടന്നത്.

പോലീസ് മേധാവി വ്യാഴാഴ്ച തൃശ്ശൂരായിരുന്നു. ഉത്തരവ് ലഭിക്കാത്തതിനാല്‍ രാജേഷ് ദിവാന്‍ തലസ്ഥാനത്തെത്തിയിട്ടില്ല. ഇരുവരും തലസ്ഥാനത്തെത്തിയ ശേഷമായിരിക്കും അന്വേഷണകാര്യത്തില്‍ നടപടികളുണ്ടാവുക. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജിലന്‍സ്, ക്രിമിനല്‍കേസ് അന്വേഷണ ഉത്തരവുകള്‍ ഉടനുണ്ടാകും.

ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കുന്നത് വൈകില്ലെന്നാണ് സൂചന. നിലവിലെ അന്വേഷണറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം മാത്രമേ ചോദ്യംചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളെക്കുറിച്ച് അന്വേഷണസംഘം ആലോചിക്കൂ. ലൈംഗികസംതൃപ്തി കൈക്കൂലിയായി കണക്കാക്കി അഴിമതിനിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തില്‍ ആദ്യമാണ്.

സരിതയുടെ പരാതിയാണ് കേസിന്റെ അടിസ്ഥാനമെന്നതിനാല്‍ ആദ്യംതന്നെ സരിതയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും. ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സരിതയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തെളിവായി ലഭിക്കുന്നതിനുള്ള സാഹചര്യം നിലവിലില്ല. സി.സി.ടി.വി. ദൃശ്യങ്ങള്‍, റെക്കോഡ് ചെയ്ത ഫോണ്‍സംഭാഷണങ്ങള്‍, ചിത്രീകരിച്ച ദൃശ്യങ്ങള്‍ തുടങ്ങിയ സാഹചര്യത്തെളിവുകളായി പരിഗണിക്കപ്പെട്ടേക്കും. ഇരയുടെ മൊഴിയും ഇത്തരം കേസുകളില്‍ നിര്‍ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button